ഈ പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലി കളയരുത്

അഭിറാം മനോഹർ| Last Modified ഞായര്‍, 27 ഓഗസ്റ്റ് 2023 (16:49 IST)
പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുമ്പോള്‍ തൊലി കളഞ്ഞ് ഉപയോഗിക്കുന്നവരാണ് നമ്മളിലധികവും. മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന പല പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനികളുടെ ഉപയോഗം ഉണ്ടാകാം എന്നതും ഇതിനൊരു വലിയ കാരണമാണ്. എന്നാല്‍ നമ്മള്‍ പലപ്പോഴും വെറുതെ കളയുന്ന തൊലിയില്‍ പല ഗുണങ്ങളും ഉണ്ടാകും എന്നതാണ് സത്യം. ഇത്തരത്തില്‍ നിങ്ങള്‍ ഒരിക്കലും തൊലി വെറുതെ കളയാന്‍ പാടില്ലാത്തെ ചില പഴങ്ങളെയും പച്ചക്കറികളെയും പരിചയപ്പെടാം.

ബെറിപഴങ്ങളുടെ തൊലിയില്‍ ആന്റി ഓക്‌സിഡന്റുകളും ഫൈബറും അടങ്ങിയിരിക്കുന്നു, രോഗപ്രതിരോധശേഷിക്കും ദഹനത്തിനും ഇത് നല്ലതാണ്

ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ ഫൈബര്‍, വിറ്റാമിന്‍ ബി,അയണ്‍ എന്നിവ അടങ്ങിയിരിക്കുന്നു

വെള്ളരിക്കയുടെ തൊലിയിലുള്ള സിലിക്ക ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്, തൊലിയിലെ ഫൈബര്‍ ദഹനത്തെ സഹായിക്കുന്നു

ആപ്പിളിന്റെ തൊലിയില്‍ വിറ്റാമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്നു

കാരറ്റിന്റെ തൊലിയില്‍ ബീറ്റ കരോട്ടിന്‍ അടങ്ങിയിരിക്കുന്നു

വഴുതനയുടെ തൊലിയിലെ നസുനിന്‍ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്, സിലിക്ക ചര്‍മ്മത്തിന് നല്ലതാണ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :