തൈരുണ്ടോ വീട്ടില്‍? ഈ ചൂടത്ത് കിടിലന്‍ മോരുവെള്ളം

ഇഞ്ചി നന്നായി ചതച്ചിടുകയും പച്ചമുളക് അരിഞ്ഞിടുകയും വേണം

രേണുക വേണു| Last Modified ഞായര്‍, 10 മാര്‍ച്ച് 2024 (17:38 IST)

കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ മോരുവെള്ളം അഥവാ സംഭാരം ഏറെ ഗുണം ചെയ്യും. ശരീരം തണുപ്പിക്കാന്‍ മോര് നല്ലതാണ്. മാത്രമല്ല മോരിനു ഒട്ടേറെ ആരോഗ്യ ഗുണങ്ങളും ഉണ്ട്. മോര് വെള്ളം ചേര്‍ത്ത് നീട്ടിയെടുക്കുകയാണ് വേണ്ടത്. ഇഞ്ചി, കറിവേപ്പില, പച്ചമുളക് എന്നിവ ചേര്‍ത്താല്‍ മോരുവെള്ളം കിടിലനാകും.

ഇഞ്ചി നന്നായി ചതച്ചിടുകയും പച്ചമുളക് അരിഞ്ഞിടുകയും വേണം. ശരീരത്തിനു ആവശ്യമായ പോഷകങ്ങള്‍ മോരില്‍ നിന്ന് ലഭിക്കുന്നു. പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, ജീവകങ്ങള്‍, എന്‍സൈമുകള്‍ എന്നിവ മോരില്‍ അടങ്ങിയിട്ടുണ്ട്. മോരില്‍ 90 ശതമാനത്തോളം വെള്ളമാണ്. അതുകൊണ്ട് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ദഹനം സുഗമമാക്കാനും മോര് സഹായിക്കും. പാലില്‍ കൊഴുപ്പ് ഉണ്ട്, എന്നാല്‍ മോരില്‍ അതില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :