അനുബന്ധ വാര്‍ത്തകള്‍
- ഈ എണ്ണകള്‍ ഉപയോഗിക്കുന്നത് നീര്‍വീക്കത്തിന് കാരണമാകും
- കാലുകളില്‍ നീറ്റല്‍ അനുഭവം ഉണ്ടാകാറുണ്ടോ, ഗുരുതരമായ രോഗലക്ഷണമാകാം!
- ഈ പത്ത് മോശം ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന
- നിങ്ങളുടേതും മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്ന ഈ ജോലിയാണോ
- പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ
ഒന്നോ രണ്ടോമാസത്തിലൊരിക്കല്‍ തലവേദന വരുന്നത് സാധാരണം; പക്ഷെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ജീവിതത്തില്‍ ഏതെങ്കിലും സാഹചര്യങ്ങളില്‍ തലവേദന ഉണ്ടാകാത്തവരായി ആരും തന്നെയില്ല. തലവേദന എല്ലാവര്ക്കും അനുഭവമാണ്. എന്നാല്‍ തുടര്‍ച്ചയായ തലവേദനകള്‍ അഥവാ ക്രോണിക് മൈഗ്രേന് അപകടകാരിയാണ്. ഇത് നമ്മുടെ ദൈനംദിനകാര്യങ്ങളെ കുഴപ്പത്തിലാക്കുന്നു. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ പേര് അനുഭവിക്കുന്ന രണ്ടാമത്തെ ആരോഗ്യപ്രശ്നമാണ് ഇത്.
ഒന്നോ രണ്ടോമാസത്തിലൊരിക്കല്‍ തലവേദന വരുന്നത് സാധാരണമാണെന്ന് കാണാം. എന്നാല്‍ ക്രോണിക് മൈഗ്രേന് ഉള്ളവരില്‍ മാസത്തില്‍ 15ദിവസമോ അതിലധികം ദിവസമോ തലവേദനകള്‍ ഉണ്ടാകുകയാണ് ചെയ്യുന്നത്. ഇത്തരം തലവേദനകള്‍ ഉണ്ടാകാന്‍ ചില കാരണങ്ങള്‍ ഉണ്ട്. അവ അമിതവണ്ണം, കഫീന്റെ ഉയര്‍ന്ന അളവിലുള്ള ഉപയോഗം, ഉറക്കത്തിലെ താളപ്പിഴകള്‍, മാനസിക സമ്മര്‍ദ്ദം എന്നിവയാണ്.