ഈ പത്ത് മോശം ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 19 ഓഗസ്റ്റ് 2024 (14:28 IST)
ഈ പത്ത് മോശം ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന. രോഗങ്ങള്‍ വരുന്നത് തടയാനും ക്രോണിക് ഡിസീസുകള്‍ ഉണ്ടാകുന്നതിന് ചെറുക്കാനും ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ വേണമെന്ന് ലോക ആരോഗ്യ സംഘടന അറിയിച്ചു. ഇതിനായി പട്ടിക പ്രസിദ്ധീകരിച്ചു. ഇതില്‍ ആദ്യത്തേത് പഞ്ചസാരയാണ്. പഞ്ചസാര പ്രമേഹത്തിനും അമിത വണ്ണത്തിനും മുഖ്യകാരണമാകുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കൂടാതെ ദഹനത്തിനും കരളിനും പാന്‍ക്രിയാസിനും ഇത് ദോഷമാണെന്നും പറയുന്നു. രണ്ടാമത്തെത് വറുത്ത ഭക്ഷണങ്ങളാണ്. ഇവയില്‍ ഉയര്‍ന്ന കലോറി ഉണ്ടെന്നും മോശം കൊഴുപ്പ് ഇവയില്‍ ധാരാളം ഉണ്ടെന്നും പറയുന്നു.

കോഫി തലവേദന, വിഷാദം, രക്തസമ്മര്‍ദ്ദം, ക്ഷീണം എന്നിവയ്ക്ക് കാരണമാകും. അതുപോലെ ഉപ്പ് അമിതമാകുന്നത് രക്തസമ്മര്‍ദ്ദം ഉണ്ടാവാനും കാര്‍ഡിയോ വാസ്‌കുലര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യത കൂട്ടും. ഇതുപോലെ ചിപ്‌സും പാമോയിലും ബര്‍ഗറും പിസയും ചീസും മോശം ഭക്ഷണമാണെന്ന് ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :