മുടിവളര്‍ച്ചയ്ക്ക് സഹായകമാകുന്നത് ഈ മൂന്നുഭക്ഷണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 9 മാര്‍ച്ച് 2024 (13:18 IST)
പലരുടേയും ആത്മവിശ്വാസത്തിന്റെ ഭാഗമാണ് മുടി. അതിനാല്‍ തന്നെ മുടിയുടെ സംരക്ഷണത്തിന് വളരെ പ്രാധാന്യമാണ് നമ്മള്‍ നല്‍കുന്നത്. മലിനീകരണവും തെറ്റായ ജീവിത ശൈലിയുമെല്ലാം മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ആവശ്യത്തിന് ഉറക്കവും പോഷക മൂല്യമുള്ള ഭക്ഷണവും മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ബദാമില്‍ നിരവധി ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്.

ഇത് മുടിക്ക് ബലം വയ്ക്കുന്നതിനും വളര്‍ച്ചയ്ക്കും സഹായിക്കും. കൂടാതെ ഇതില്‍ നിറയെ ബയോട്ടിനും മഗ്നീഷ്യവും അടങ്ങിയിരിക്കുന്നു. ഇതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. മറ്റൊന്ന് വാള്‍നട്ടാണ്. ഇതില്‍ നിറയെ ആന്റിഓക്‌സിഡന്റും വിറ്റാമിന്‍ ഇയും ഒമേഗ ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നു. ഇത് ചര്‍മത്തിനും നല്ലതാണ്. മറ്റൊന്ന് വിത്തുകളാണ്. ഇവയില്‍ നിറയെ വിറ്റാമിനുകളും മിനറലുകളുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :