കുടല്‍ വൃത്തിയാക്കാന്‍ ഈ അഞ്ചുമാര്‍ഗങ്ങള്‍ പ്രയോഗിക്കാം

Water, Drinking Water, Water Drinking While Eating, Health News, Webdunia Malayalam
Drinking Water
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (12:48 IST)
ശരീരത്തിന്റെ ശരിയായ ആരോഗ്യത്തിന് കുടലില്‍ നിന്നുള്ള മാലിന്യം പുറന്തള്ളേണ്ടത് അത്യാവശ്യമാണ്. ഇതിനായി ആദ്യം ചെയ്യേണ്ടത് ഫൈബര്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുകയാണ്. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം ഫൈബര്‍ ഉണ്ട്. ഇത് മലം കൂടുതല്‍ ഉണ്ടാകാന്‍ സഹായിക്കുകയും ടോക്‌സിനുകളെ പുറം തള്ളാന്‍ സഹായിക്കുകയും ചെയ്യും. മറ്റൊന്ന് ധാരാളം വെള്ളം കുടിക്കുകയാണ്. ഇതും കുടലില്‍ നിന്നുള്ള മാലിന്യങ്ങളെ പുറം തള്ളാന്‍ സഹായിക്കും.

കൂടാതെ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കഴിക്കുന്നതും കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഫെര്‍മന്റായ പച്ചക്കറികളില്‍ പ്രോബയോട്ടിക് ബാക്ടീരിയകള്‍ ധാരാളം ഉണ്ട്. മറ്റൊന്ന് സംസ്‌കരിച്ചതും മധുരം കൂടിയതുമായ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കലാണ്. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ചെയ്യുന്നതും കുടലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :