മുളകുപൊടിയേക്കാള്‍ നല്ലത് പച്ചമുളക് തന്നെ

രേണുക വേണു| Last Modified ബുധന്‍, 5 ജൂണ്‍ 2024 (12:22 IST)

ഭക്ഷണത്തില്‍ എരിവിനു വേണ്ടി പച്ചമുളകാണോ മുളകുപൊടിയാണോ നിങ്ങള്‍ ഉപയോഗിക്കുന്നത്? പച്ചമുളക് ശീലമാക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. പച്ചമുളകില്‍ ജലാംശം കൂടുതലാണ്. പച്ചമുളകിലെ കലോറിയുടെ അളവ് പൂജ്യമാണ്. അതുകൊണ്ട് തന്നെ ശരീരത്തിനു ദോഷം ചെയ്യില്ല.

പച്ചമുളകില്‍ ബീറ്റാ കരോട്ടിനും ആന്റി ഓക്‌സിഡന്റ്‌സും ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ മുളകുപൊടി അമിതമായി ഉപയോഗിച്ചാല്‍ അള്‍സറിനു സാധ്യതയുണ്ട്. മുളകുപൊടിയില്‍ കൃത്രിമ ഘടകങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. പച്ചമുളക് ദഹനത്തിനും പ്രമേഹ നില നിയന്ത്രിക്കാനും നല്ലതാണ്. പച്ചമുളകില്‍ വിറ്റാമിന്‍ ഇ, സി എന്നിവ അടങ്ങിയിട്ടുണ്ട്. മുളകുപൊടിയേക്കാള്‍ നല്ലത് ചുവന്ന മുളകാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :