Vegan and Vegetarian: വേഗന്‍ ഡയറ്റും വെജിറ്റേറിയന്‍ ഡയറ്റും തമ്മിലുള്ള വ്യത്യാസം അറിയാമോ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 3 ജൂണ്‍ 2024 (17:46 IST)
വേഗന്‍ ഡയറ്റും വെജിറ്റേറിയന്‍ ഡയറ്റും പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഡയറ്റുകളാണ്. എന്നാല്‍ ഇവതമ്മില്‍ അടിസ്ഥാനപരമായ ചില വ്യത്യാസങ്ങള്‍ ഉണ്ട്. അത് ചിലഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല എന്ന നിബന്ധനയാണ്. വേഗന്‍ ഡയറ്റ് എന്നാല്‍ സമ്പൂര്‍ണമായ സസ്യാഹാരം മാത്രം അടങ്ങിയതാണ്. ഇതില്‍ പാലുല്‍പ്പന്നങ്ങളോ മുട്ടയോ കടല്‍ വിഭവങ്ങളോ തേനോ പോലും ഉപയോഗിക്കില്ല. വെജിറ്റേറിയന്‍ ഡയറ്റിലും പച്ചക്കറി, പഴങ്ങള്‍ എന്നിവയ്ക്കാണ് മുന്‍ഗണന. മീനും മാംസവുമൊന്നും ഇതിലും ഇല്ല. എന്നാല്‍ മൃഗ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം.

അഥവാ വെജിറ്റേറിയന്‍ ഡയറ്റില്‍ പാലുല്‍പ്പന്നങ്ങളും മുട്ടയും തേനും ചേര്‍ക്കാം. എന്നാല്‍ വെജിറ്റേറിയന്‍ ഡയറ്റില്‍ തന്നെ ഒരുപാട് വ്യാത്യാസങ്ങള്‍ ഉള്ളവയുണ്ട്. ചില വെജിറ്റേറിയന്‍സ് മുട്ട കഴിക്കില്ല, ചിലര്‍ പാലുല്‍പ്പന്നങ്ങള്‍ കഴിക്കില്ല, ചിലര്‍ ചെറിയ രീതിയില്‍ മാംസം ഉപയോഗിക്കും..അങ്ങനെ..



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :