ആർത്തവം ക്രമത്തിലാകാൻ മോരിൽ വെളുത്തുള്ളിയിട്ട് കഴിക്കാം!

ആർത്തവം ക്രമത്തിലാകാൻ മോരിൽ വെളുത്തുള്ളിയിട്ട് കഴിക്കാം!

Rijisha M.| Last Modified തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (13:33 IST)
ആർത്തവ ചക്രം തെറ്റുന്നത് പല സ്‌ത്രീകളും നേരിടുന്ന പ്രശ്‌നമാണ്. ആരോഗ്യമുള്ള സ്‌ത്രീകളുടെ ലക്ഷണമാണ് ക്രമം തെറ്റാത്ത ആർത്തവം എന്നാണ് പൊതുവേ പറയാറുള്ളത്. ഇത് പ്രത്യുല്‍പാദന വ്യവസ്ഥയുടെ ആരോഗ്യത്തേക്കൂടി സൂചിപ്പിക്കുന്നുണ്ട്.

സാധാരണ ആര്‍ത്തവ ചക്രം 28 ദിവസമാണ്. എന്നാല്‍ ഇതില്‍ അങ്ങോട്ടോ ഇങ്ങോട്ടോ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നത് സാധാരണയുമാണ്. എന്നാൽ ദിവസങ്ങൾ നീണ്ടുപോകുന്നത് അനുസരിച്ച് പ്രശ്‌നമാണ്. അത് ചുമ്മാ അങ്ങ് തള്ളിക്കളയരുത്. ഇതിൽ പലപ്പോഴും പിസിഒഡിയും വില്ലനാകുന്നുണ്ട്.

ആര്‍ത്തവ ക്രമക്കേടുകള്‍ക്കു പ്രധാനമായ കാരണം ഹോര്‍മോണ്‍ തകരാറുകള്‍ തന്നെയാണ്. ഇതിന് പ്രതിവിധിയായി വെളുത്തുള്ളിയും മോരും കഴിക്കുന്നത് നല്ലതാണ്. വെളുത്തുള്ളി മോരിലിട്ട് കഴിക്കുന്നത്, പത്ത് ദിവസമെങ്കിലും ആർത്തവം വെഇകി വരുന്നവർക്ക് കഴിക്കാവുന്നതാണ്.

രണ്ട് അല്ലി വെളുത്തുള്ളി തലേന്നു രാത്രി കാല്‍ ഗ്ലാസ് മോരില്‍ ഇട്ടു വയ്ക്കുക. പിറ്റേന്ന് വെളുത്തുള്ളി അരച്ച്‌ ഇതേ മോരില്‍ ചേര്‍ത്തു കഴിക്കുകയാണ് ചെയ്യേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :