1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Fruits that people with diabetes should not eat

പ്രമേഹമുള്ളവർ കഴിക്കാൻ പാടില്ലാത്ത പഴങ്ങൾ

Health Tips
പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ പ്രമേഹം ഉള്ളവരുടെ ശരീരത്തിൽ അധികം കാർബോഹൈഡ്രേറ്റോ, പഞ്ചസാരയോ ഉണ്ടാവാൻ പാടില്ല. ഇത് ഇൻസുലിൻ അളവിൽ മാറ്റങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. പ്രമേഹമുള്ളവർ ചില പഴങ്ങൾ നിർബന്ധമായും ഒഴിവാക്കേണ്ടതായുണ്ട്. അത് ഏതൊക്കെയെന്ന് നോക്കാം.
 
തണ്ണിമത്തനാണ് ലിസ്റ്റിൽ ഒന്നാമത്, വേനൽക്കാലത്താണ് അധികവും നമ്മൾ തണ്ണിമത്തൻ കഴിക്കാറുള്ളത്. എന്നാൽ തണ്ണിമത്തനിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. അതിനാൽ തന്നെ പ്രമേഹം ഉള്ളവർ ചെറിയ അളവിൽ മാത്രമേ ഇത് കഴിക്കാൻ പാടൂള്ളൂ.
 
പഴുത്ത വാഴപ്പഴം പ്രമേഹം ഉള്ളവർ കഴിക്കാൻ പാടില്ല. ഇതിൽ ഗ്ലൈസമിക് ഇൻഡക്സ് കൂടുതലാണ്. 
 
പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ പ്രമേഹം ഉള്ളവർ പൈനാപ്പിൾ കഴിക്കരുത്.
 
മാങ്ങയിൽ പഞ്ചസാരയുടെ അളവ് മറ്റു പഴങ്ങളെക്കാളും കൂടുതലാണ്. അതിനാൽ തന്നെ പ്രമേഹം ഉള്ളവർ മാങ്ങ അമിതമായി കഴിക്കാൻ പാടില്ല.
 
മുന്തിരിയിൽ ഗ്ലൈസമിക് ഇൻഡക്സ് കുറവാണ്. എന്നാൽ മുന്തിരി ചെറുതായതിനാൽ ഇത് കൂടുതൽ അളവിൽ കഴിക്കാൻ സാധ്യതയുണ്ട്. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകുന്നു.
 
ചെറിയിൽ ഗ്ലൈസമിക്കിന്റെ അളവ് കൂടിയും കുറഞ്ഞുമാണ് ഉണ്ടാവുന്നത്. അതിനാൽ തന്നെ പ്രമേഹം ഉള്ളവർ ചെറി കഴിക്കുന്നത് നിയന്ത്രിക്കേണ്ടതുണ്ട്.
 
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
ചോറ് വയ്ക്കും മുന്‍പ് അരി കഴുകേണ്ടത് പ്രധാനം