അനുബന്ധ വാര്‍ത്തകള്‍
- മള്‍ട്ടി വിറ്റാമിനുകള്‍ കഴിക്കാന്‍ ആശങ്കയാണോ, ഇക്കാര്യങ്ങള്‍ അറിയണം
- ഇയര്‍ ബഡ്സ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചെവിക്ക് ദോഷം !
- 'അയ്യോ കൊതുകേ കടിക്കല്ലേ'; മലേറിയ (മലമ്പനി) രൂക്ഷമായാല്‍ മരണം വരെ ഉറപ്പ്, സൂക്ഷിക്കണേ !
- മലമ്പനിയുടെ ലക്ഷണങ്ങള്‍ അറിയണം; മൃഗങ്ങളിലും രോഗം പകരാം
- ഈ ശീലങ്ങള്‍ നിങ്ങളുടെ മനഃസമാധാനത്തെ നശിപ്പിക്കും
വെറും വയറ്റില്‍ ഈ ഫ്രൂട്ട്‌സ് കഴിക്കരുത് ! പതിയിരിക്കുന്നത് അസിഡിറ്റി
രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില പഴങ്ങളുണ്ട്
ധാരാളം പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് എപ്പോഴും ആരോഗ്യത്തിനു നല്ലതാണ്. പഴങ്ങളില്‍ ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കാനും പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.
അതേസമയം രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില പഴങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. സിട്രസ് പഴങ്ങള്‍ ഒരിക്കലും വെറും വയറ്റില്‍ കഴിക്കരുത്. ഓറഞ്ച്, പൈനാപ്പിള്‍, കിവി, നാരങ്ങ, പേരയ്ക്ക, മാമ്പഴം എന്നിവ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല. സിട്രസ് പഴങ്ങളില്‍ പിഎച്ച് ലെവല്‍ കുറവാണ്. ഇത് അസിഡിറ്റിക്ക് കാരണമാകും.
മാമ്പഴം, നാരങ്ങ, ഓറഞ്ച്, പ്ലംസ്, മുന്തിരി, പൈനാപ്പിള്‍, ബ്ലൂബെറീസ്, തക്കാളി എന്നിവയെല്ലാം ആസിഡിറ്റി നിറഞ്ഞ പഴങ്ങളാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ വെറും വയറ്റില്‍ കഴിച്ചാല്‍ അത് മെറ്റാബോളിസത്തെ ത്വരിതഗതിയിലാക്കും. വയറിന് അസ്വസ്ഥത ഉണ്ടാക്കും.
പ്രഭാത ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം ഫ്രൂട്ട്സ് കഴിക്കാവുന്നതാണ്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പകരം ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ വയറുനിറച്ച് അത്താഴം കഴിച്ചതിനു ശേഷം രാത്രി കിടക്കുന്നതിനു മുന്‍പ് ഫ്രൂട്ട്സ് കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല.