സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 29 ഒക്ടോബര്‍ 2024 (19:58 IST)
വര്‍ദ്ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങളില്‍ ഒന്നാണ് അമിതമായ രക്തസമ്മര്‍ദ്ദം. അമിത രക്തസമ്മര്‍ദം മറ്റു പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. പ്രധാനമായും ഹൃദയത്തിന്റെ ആരോഗ്യത്തെ ഇത് ബാധിക്കുന്നു. ഒരു പരിധിവരെ ആഹാര ക്രമീകരണത്തിലൂടെയും മറ്റു പല കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് വഴിയും അമിതമായ രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും. ആദ്യം വേണ്ടത് ശരീരഭാരം ക്രമീകരിക്കുക എന്നതാണ്. ഇന്ന് പലരിലും കാണുന്ന അനാരോഗ്യകരമായ അവസ്ഥയാണ് പൊണ്ണത്തടി. ഇത്തരത്തിലുള്ള പൊണ്ണത്തടി രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. ശരീരഭാരം ശരിയായി നിലനിര്‍ത്താന്‍ ശരിയായ ആഹാരക്രമം ആണ് വേണ്ടത്.
അതോടൊപ്പം പതിവായി വ്യായാമം ചെയ്യുക. അമിത രക്തസമ്മര്‍ദം ഉള്ളവര്‍ ഉപ്പു കൂടിയ ആഹാരം കഴിക്കാന്‍ പാടില്ല. ആഹാരത്തിലെ ഉപ്പ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ആഹാരക്രമീകരണത്തിനായി ഡയറ്റീഷ്യനെയോ ന്യൂട്രീഷ്യണിസ്റ്റിനെയോ കണ്ടതിനുശേഷം മാത്രം ഭക്ഷണക്രമീകരണം നടത്തുക. ദുശീലങ്ങളായ മദ്യപാനം പുകവലി എന്നിവ ഉപേക്ഷിക്കുക. മാനസികസമ്മര്‍ദ്ദം അമിത രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്ക് ദോഷകരമായക്കോം. അമിത രക്തസമ്മര്‍ദ്ദത്തിന് മരുന്ന് ആവശ്യമാണെങ്കില്‍ ഡോക്ടറെ കണ്ട് കൃത്യമായി മരുന്നു കഴിക്കുക.