അനുബന്ധ വാര്‍ത്തകള്‍
- കിടക്കുന്നതിന് മുന്‍പ് ഈ അഞ്ചു ഭക്ഷണങ്ങള്‍ കഴിക്കരുത്
- ഓണത്തിനു നോണ്‍ വെജ് വിളമ്പുന്നവരും ഉണ്ടത്രേ..!
- വിറ്റാമിന്‍ സി കുറവാണോ, ഏറ്റവും ഫലപ്രദമായ ഭക്ഷണങ്ങള്‍ ഇവയാണ്
- എണ്ണ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പൊണ്ണത്തടിക്കും മുഖക്കുരുവിനും കാരണമാകും
- ഉയര്‍ന്ന കൊളസ്ട്രോളോ, വിറ്റാമിന്‍ ഡി കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
ഈ ആറുഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയ്ക്കും
ശരീരത്തിന് ഏറ്റവും അത്യാവശ്യം വേണ്ട വിറ്റാമിനാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. സൂര്യപ്രകാശത്തിലൂടെയും ഭക്ഷണത്തിലൂടെയും വിറ്റാമിന്‍ ഡി ലഭിക്കും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതുമൂലം ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറയാനും സാധ്യതയുണ്ട്. കേക്കും കുക്കികളും ഇത്തരത്തിലുള്ളതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന ഷുഗര്‍ വിറ്റാമിന്‍ ഡിയുടെ ആഗീകരണത്തെ കുറയ്ക്കും. മറ്റൊന്ന് സംസ്‌കരിച്ച ഭക്ഷണങ്ങളാണ് ഇവയില്‍ അടങ്ങിയ സോഡിയവും ട്രാന്‍സ് ഫാറ്റും വിറ്റാമിന്‍ ഡിയുടെ ആഗീകരണം കുറയ്ക്കും.
മദ്യം കഴിക്കുന്നവരിലും വിറ്റാമിന്‍ ഡി കുറയും. കാരണം മദ്യം കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ്. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ വിറ്റാമിന്‍ ഡിയുടെ ആഗീകരണത്തെ കുറയ്ക്കും. സോഫ്റ്റ് ട്രിങ്കുകളില്‍ ഫോസ്‌ഫേറ്റ് കൂടുതലാണ്. അതിനാല്‍ ഇവയും വിറ്റാമിന്‍ ഡിയുടെ ആഗീകരണത്തെ കുറയ്ക്കും.