ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പൊതിഞ്ഞുകൊടുത്തയക്കരുത്!

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 30 ഏപ്രില്‍ 2024 (16:47 IST)
ഭക്ഷണങ്ങള്‍ സ്‌കൂളിലോ ജോലിസ്ഥലത്തോ കൊണ്ടുപോകുന്നത് ബുദ്ധിമുട്ടുണ്ടാക്കും. പ്രധാനമായും ദുര്‍ഗന്ധമാണ് പ്രശ്‌നക്കാരനാകുന്നത്. ഇത്തരത്തിലൊന്നാണ് നന്നായി വേകിച്ച മുട്ട. അടച്ചുവച്ചിട്ട് കുറച്ചുകഴിഞ്ഞ് തുറക്കുമ്പോള്‍ ഇതില്‍ നിന്ന് സ്‌മെല്‍ വരും. മറ്റൊന്ന് വേകിച്ച കാബേജാണ്. ഇതും ചീത്ത ഗന്ധം ഉണ്ടാക്കും. എന്നാല്‍ പച്ചയായി കാബേജ് കൊണ്ടുപോകുന്നതില്‍ കുഴപ്പമില്ല.

കൊഴുപ്പുള്ള മീനുകളും ദുര്‍ഗന്ധം ഉണ്ടാക്കും. സാല്‍മണ്‍, ചാള തുടങ്ങിയ മീനുകള്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കും. മറ്റൊന്ന് അരിഞ്ഞുവച്ച സവാളയാണ്. ഇത് കൊണ്ടുപോകുന്നതും അത്ര നല്ലതല്ല. മോശം ഗന്ധം ഉണ്ടാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :