1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Food Health Malayalam

സ്ഥിരമായി ഭക്ഷണം കഴിച്ചശേഷം വയറുവേദനയോ, കാരണങ്ങള്‍ ഇവയാകാം

Food Health
ചില ആളുകള്‍ക്ക് ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരുന്നതു സാധാരണമാണ്. ഇത് ചിലപ്പോള്‍ കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നം കൊണ്ടായിരിക്കാം. പക്ഷേ ഇത് ഒരു സ്ഥിരം അനുഭവമാണെങ്കില്‍ മറ്റു പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്നതിന്റെ സൂചനയാണ്. എന്തെല്ലാമാണ് ഇത്തരത്തിലുള്ള വയറുവേദന ഉണ്ടാകാന്‍ കാരണമെന്ന് നോക്കാം.
 
ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ തുടര്‍പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത് കുടലിലാണ്. കുടലിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കിലും വയറുവേദന വരാറുണ്ട്. അടിവയറ്റിലാണ് വേദന വരുന്നതെങ്കില്‍ അതിനുള്ള കാരണം ദഹനപ്രക്രിയ ശരിയായിട്ടില്ലയെന്നതാണ്. കൂടാതെ ഗ്യാസ്, അസിഡിറ്റി എന്നീ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരാന്‍ സാധ്യതയുണ്ട്.
 
രക്തക്കുഴലുകളില്‍ കൊളസ്ട്രോള്‍ വന്ന് അടയുന്നതു മൂലവും ദഹനത്തിന് ആവശ്യമായ രക്തം ലഭിയ്ക്കാത്തതിനാലും വയറുവേദന ഉണ്ടാകാറുണ്ട്. വളരെ ഗുരുതുരമായ ഒരു പ്രശ്നമാണ് ഇത്. കൂടാതെ ഗോള്‍ബ്ലാഡര് സ്റ്റോണ്, പാന്‍ക്രിയാറ്റിസ് എന്നീ രോഗങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതും നാരുകളടങ്ങിയ ഭക്ഷണങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുന്നത് ഗുണകരമാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
Avoid Indigestion: ഒരിക്കലും പാലുമായി ഈ ഭക്ഷണങ്ങള്‍ കൂട്ടിക്കുഴയ്ക്കരുത്