അനുബന്ധ വാര്‍ത്തകള്‍
- മുലയൂട്ടലിന് നിസാര ആരോഗ്യഗുണങ്ങളല്ല, പല ജീവിതശൈലീരോഗങ്ങളും മാറും!
- Protein Deficient : അഞ്ചുലക്ഷണങ്ങള്‍! നിങ്ങള്‍ക്ക് പ്രോട്ടീന്റെ അപര്യാപ്തത ഉണ്ട്
- ബുദ്ധി കുറഞ്ഞതായി തോന്നുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
- Daily Milk Intake: ദിവസവും പാലുകുടിക്കുന്നതുകൊണ്ട് ഇത്രയും ഗുണങ്ങളോ!
- ശരീരം ചൂടാക്കുന്ന ഈ ഭക്ഷണങ്ങള്‍ വേനല്‍ കാലത്ത് കഴിക്കരുത്
മുലയൂട്ടുമ്പോള്‍ മുലഞെട്ടുകള്‍ ഉരയ്ക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
മുലയൂട്ടുന്നതിനെക്കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയൊക്കെയാണ്-
മുലഞെട്ടുകള്‍ ഉരയ്ക്കുകയോ തിരുമ്മുകയോ വേണ്ട, അത് നിങ്ങള്‍ക്ക് വേദനയുളവാക്കുമെന്നു മാത്രമല്ല, മുലയൂട്ടുന്നതിനു തടസ്സമാവുകയും ചെയ്യും. നഴ്‌സിംഗ് ബ്രാ ഉപയോഗിക്കുന്നത് ഉത്തമമാണ്. മുലയൂട്ടുന്ന സമയത്ത് മാറ്റാന്‍ സാധിക്കുന്ന ഫ്‌ളാപ്പുകളാണ് ഇതിന്റെ പ്രത്യേകത.
മുലയൂട്ടല്‍ അനായാസമാക്കുന്നതിനു വേണ്ടി മുന്‍ഭാഗം തുറക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങുക. മുലയൂട്ടുന്ന അവസരത്തില്‍, കഴുത്തിനും ചുമലുകള്‍ക്കും അസ്വസ്ഥതയുണ്ടാകാതിരിക്കാന്‍ നഴ്‌സിംഗ് പില്ലോ കരുതുക. കുഞ്ഞിനെ ശരിയായ സ്ഥാനത്താക്കുന്നതിന് സാധാരണ തലയിണയെക്കാള്‍ ഗുണകരമായിരിക്കുമിത്. മുലയൂട്ടലിലൂടെ അമ്മമാര്‍ക്കുള്ള ഗുണങ്ങള്‍ നിരവധിയാണ്. പ്രസവത്തെ തുടര്‍ന്ന് ഉണ്ടായ അമിതഭാരം കുറയ്ക്കാന്‍ കഴിയുമെന്നതു തന്നെയാണ് ഏറ്റവും വലിയ നേട്ടം. പ്രസവത്തോട് അനുബന്ധിച്ച് അമ്മമാരില്‍ കൂടുന്ന ശരീരഭാരം മുലയൂട്ടലിലൂടെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍. പ്രസവത്തിനു ശേഷമുള്ള രക്തസ്രാവം പെട്ടെന്ന് നിലയ്ക്കുന്നതിനും മുലയൂട്ടല്‍ കാരണമാകും.