സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 3 ഏപ്രില്‍ 2024 (14:07 IST)
ചില ഭക്ഷണങ്ങള്‍ ശരീരത്തെ ചൂടാക്കാറുണ്ട്. അത്തരം ഭക്ഷണങ്ങള്‍ വേനല്‍കാലത്ത് കഴിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ബദാമും അതുപോലുള്ള നട്‌സുകളും ശരീരം ചൂടാക്കും. കപ്പലണ്ടി കടല ശരീരത്തിന്റെ മെറ്റബോളിസം ഉയര്‍ത്തുകയും രക്തചംക്രമണം കൂട്ടുകയും ചെയ്യുന്നു. അതിനാല്‍ ശരീരം ചൂടാകുന്നു. മാമ്പഴം മുഖക്കുരു ഉണ്ടാക്കുക മാത്രമല്ല ശരീരതാപനിലയും കൂട്ടും. ചീരയും താപനില ഉയര്‍ത്തും. അതിനാല്‍ മഞ്ഞുകാലത്താണ് ചീര കൂടുതല്‍ കഴിക്കാന്‍ അനുയോജ്യം.
മറ്റൊന്ന് മുട്ടയാണ്. മുട്ട മിതമായി കഴിച്ചില്ലെങ്കില്‍ ഇതുമൂലം ചൂട് അനുഭവപ്പെടും. ഇത്തരത്തില്‍ കാരറ്റ്, തേങ്ങയും ചൂട് കൂട്ടും. ഇവ പച്ചയ്ക്ക് കഴിക്കാതിരിക്കുകയാണ് നല്ലത്.