ചെന്നൈ|
Last Modified ചൊവ്വ, 6 മെയ് 2014 (15:53 IST)
നല്ല തടിയുള്ളവര്‍ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട്. അവയാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്. ഭക്ഷണ നിയന്ത്രണവും വ്യായമവും തന്നെയാണ് തടികുറയ്ക്കാനുള്ള പ്രധാന പോംവഴി.
ദിവസവും അരമുക്കാല്‍ മണിക്കൂര്‍ കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുക. വെയ്റ്റ് ട്രെയ്‌നിംഗും ആഴ്ചയില്‍ നാലോ അഞ്ചോ ദിവസമാകാം. ദിവസം ഒരു പ്രോട്ടീന്‍ ഡ്രിങ്കാവാം. കൊഴുപ്പു കുറഞ്ഞ പാലായാലും മതി. ഇത്‌രാവിലെ കുടിക്കുക. ഇതില്‍ വെ പ്രോട്ടീന്‍ ചേര്‍ത്താല്‍ നല്ലതാണ്.മറ്റൊര പ്രധാനകാര്യം ദിവസവും 8 മണിക്കൂര്‍ ഉറങ്ങുക ദിവസം കൊഴുപ്പു കുറഞ്ഞ ഏതെങ്കിലും ഒരു പാലുല്‍പന്നം കഴിക്കുക.
ഇടയ്ക്കിടെ അടുത്തടുത്ത ദിവസങ്ങളില്‍ വെയ്റ്റ് നോക്കുന്നത് ശരിയല്ല, ഈ ടെന്‍ഷന്‍ എപ്പോഴും മനസിലുണ്ടാകും. അമിതവണ്ണവും ഭാരവും ഉണ്ടെന്ന് കരുതി ഒരിക്കലും ടെന്‍ഷന്‍ അടിക്കാന്‍ പാടില്ല. കുറച്ചു ദിവസം ചിട്ടകള്‍ പാലിച്ചിട്ടും കുറവില്ലെന്നു കാണുമ്പോള്‍ നിര്‍ത്തരുത്. തുടര്‍ച്ചയായി മുന്നോട്ട് കൊണ്ടുപോകുക.
ദിവസവും രാവിലെ വെറുവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞു ചേര്‍ത്തു കുടിക്കുക. ഇത് പാലിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് ഏറെ സഹായകമാവും. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുക. രണ്ടോ മൂന്നോ ഗ്ലാസ് ഗ്രീന്‍ ടീ കഴിക്കാവുന്നതാണ്. കാപ്പി നിര്‍ബന്ധമെങ്കില്‍ ഒരു കപ്പു മാത്രം. ജ്യൂസുകള്‍ ഒഴിവാക്കുക.
കഴിയുമെങ്കില്‍ പോംഗ്രനൈറ്റ് ജ്യൂസ് മാത്രം കുടിക്കാം. മധുരം, വെളുത്ത അരി, ബ്രെഡ് എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. തവിടു കളയാത്ത ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലഫലം ചെയ്യും. ധാരാളം പച്ചക്കറികള്‍ കഴിക്കാം. എന്നാല്‍ ക്യാരറ്റ് കഴിക്കുന്നത് അല്‍പം കുറയ്ക്കുക. കാരണം ഇതിലെ മധുരം അമിതവണ്ണക്കാരുടെ ശരീരത്തിന് ദോഷമാകും.
രാത്രി 10നു ശേഷം ഭക്ഷണം കഴിക്കരുത്. ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവ കഴിയ്ക്കാം. ഇത് തടി കൂട്ടില്ല. പ്രോട്ടീന്‍ നല്‍കും. പോപ്‌കോണ്‍, ചിപ്‌സ്, കുക്കീസ് എന്നിവ തീര്‍ച്ചയായും ഒഴിവാക്കണം. പ്രോസസ്ഡ് ഫുഡ് വാങ്ങുന്നെങ്കില്‍ ട്രാന്‍സ്ഫാറ്റില്ലാത്തവും കൊഴുപ്പു കുറഞ്ഞതും വാങ്ങി കഴിക്കുക. ദിവസവും ബെറി വര്‍ഗത്തില്‍ പെട്ട പഴങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ നല്ലതാണ്. ഇത്തരത്തില്‍ ആഹാരക്രമീകരണങ്ങളും മികച്ച വ്യായമവും ചെയ്താല്‍ നിങ്ങളുടെ തടി കുറയുമെന്നതില്‍ സംശയമില്ല.