തടി കുറയാന്‍ ചിയാ സീഡ് തോന്നിയ പോലെ കഴിക്കരുത്

അമിതമായി ചിയാ സീഡ് കഴിക്കുമ്പോള്‍ നിര്‍ജലീകരണത്തിനു സാധ്യതയുണ്ട്

Chia Seeds
Chia Seeds
രേണുക വേണു| Last Modified ചൊവ്വ, 11 ജൂണ്‍ 2024 (12:26 IST)

നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ ചിയാ സീഡ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ചിയാ സീഡ് കഴിക്കുമ്പോള്‍ വിശപ്പ് കുറയുന്നു. തലേന്ന് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് വേണം ചിയാ സീഡ് കഴിക്കാന്‍. രാവിലെ ചിയാ സീഡ് കഴിക്കുന്നതിലൂടെ ഭക്ഷണം നിയന്ത്രിക്കാന്‍ സാധിക്കുന്നു. ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ ചിയാ സീഡ്സ് തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ മതി. രാവിലെ ആ വെള്ളവും ചേര്‍ത്ത് കഴിക്കാന്‍ ശ്രമിക്കുക. ഓട്സ്, പാല്‍, തൈര് എന്നിവയില്‍ ചേര്‍ത്തും ചിയാ സീഡ്സ് കഴിക്കാം.

അതേസമയം തടി കുറയുമെന്ന് കരുതി ചിയാ സീഡ് അമിതമായി കഴിക്കരുത്. ചിയാ സീഡ് ധാരാളം വെള്ളം വലിച്ചെടുക്കുന്നു. അതിനാല്‍ അമിതമായി ചിയാ സീഡ് കഴിക്കുമ്പോള്‍ നിര്‍ജലീകരണത്തിനു സാധ്യതയുണ്ട്. ചിയാ സീഡ് അമിതമായാല്‍ ഗ്യാസ്, അടിവയറ്റില്‍ വേദന എന്നിവയുണ്ടാകും. ആവശ്യത്തിനു വെള്ളം ചേര്‍ത്ത് കഴിച്ചില്ലെങ്കില്‍ മലബന്ധത്തിനു കാരണമാകും. ചിയാ സീഡില്‍ ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലാണ്. രക്തം നേര്‍ത്തതാക്കാന്‍ മരുന്ന് കഴിക്കുന്നവര്‍ ചിയാ സീഡ് ഒവിവാക്കുക. ചിലര്‍ക്ക് ചിയാ സീഡ് അലര്‍ജിക്ക് കാരണമായേക്കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :