വയറുനിറച്ച് ഭക്ഷണം കഴിക്കും, പിന്നാലെ ഉറങ്ങാന്‍ കിടക്കും; രാത്രി ഈ ശീലം ഒഴിവാക്കണം

ഭക്ഷണ ശേഷം ഉടന്‍ ഉറങ്ങുന്നത് നിങ്ങളുടെ ദഹന പ്രക്രിയയെ മന്ദഗതിയില്‍ ആക്കുന്നു

Food, Sleeping, Eating food and sleeping, Sleeping Disorder, How to Sleep, രാത്രി ഭക്ഷണം, ഉറക്കം, ഫുഡ്
രേണുക വേണു| Last Modified ബുധന്‍, 22 ഒക്‌ടോബര്‍ 2025 (10:27 IST)
Disorder

വയറുനിറച്ച് ഭക്ഷണം കഴിച്ച ശേഷം നീണ്ടുനിവര്‍ന്ന് കിടക്കുന്നതും ഉറങ്ങുന്നതും മലയാളികളുടെ പൊതുശീലമാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ആരോഗ്യത്തിനു എത്രത്തോളം ദോഷം ചെയ്യുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഭക്ഷണം കഴിച്ച ഉടനെ തന്നെ ഉറങ്ങാന്‍ കിടക്കുന്നത് അത്ര നല്ല കാര്യമല്ല, പ്രത്യേകിച്ച് രാത്രി !

ഭക്ഷണ ശേഷം ഉടന്‍ ഉറങ്ങുന്നത് നിങ്ങളുടെ ദഹന പ്രക്രിയയെ മന്ദഗതിയില്‍ ആക്കുന്നു. ചിലരില്‍ നെഞ്ചെരിച്ചില്‍, അസിഡിറ്റി, വയറുവേദന എന്നിവയ്ക്ക് കാരണമാകും. ഭക്ഷണ ശേഷം ഉടന്‍ കിടക്കുന്നത് ശരീരഭാരം കൂടാനും പൊണ്ണത്തടി, കുടവയര്‍ എന്നിവയ്ക്കും കാരണമാകും. ഉറങ്ങുന്നതിനു രണ്ടോ മൂന്നോ മണിക്കൂര്‍ മുന്‍പ് നിങ്ങളുടെ ഭക്ഷണം പൂര്‍ത്തിയാക്കിയിരിക്കണം. ഭക്ഷണ ശേഷം വെള്ളം കുടിക്കുകയും അല്‍പ്പം നടക്കുകയും ചെയ്യുന്നത് നല്ലതാണ്.

ഒരു കാരണവശാലും വയര്‍ പൂര്‍ണമായി നിറയുന്നതു വരെ രാത്രി ഭക്ഷണം കഴിക്കരുത്. അത്താഴം എപ്പോഴും മിതമായിരിക്കണം. ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ മെറ്റാബോളിസം മന്ദഗതിയില്‍ ആകുന്നു. വയറു നിറച്ച് ഭക്ഷണം കഴിച്ച് കിടന്നാല്‍ ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. ഉറങ്ങുമ്പോള്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ ആകുകയും ആസിഡ് റിഫ്‌ളക്‌സ് കുറയുകയും ചെയ്യുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :