തണുപ്പ് കാലത്ത് കുറച്ച് വെള്ളം കുടിച്ചാല്‍ മതിയോ?

തണുപ്പ് കാലത്ത് വെള്ളം കുടി കുറഞ്ഞാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും

രേണുക വേണു| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (11:08 IST)

തണുപ്പ് കാലത്ത് ശരീരത്തിനു ആവശ്യമായ വെള്ളം കുടിക്കാന്‍ നാം മടി കാണിക്കാറുണ്ട്. താപനില കുറഞ്ഞു നില്‍ക്കുന്നതിനാല്‍ ദാഹം പൊതുവെ കുറവായിരിക്കും. എന്നുകരുതി വെള്ളം കുടിയില്‍ പിശുക്ക് കാണിക്കരുത്. കാലാവസ്ഥ ഏതായാലും ശരീരത്തിനു ഏറ്റവും ചുരുങ്ങിയത് രണ്ട് ലിറ്ററെങ്കിലും വെള്ളം അത്യാവശ്യമാണ്.

തണുപ്പ് കാലത്ത് വെള്ളം കുടി കുറഞ്ഞാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. തണുപ്പ് കാലത്ത് ചുണ്ടുകള്‍ അടക്കമുള്ള ശരീരഭാഗങ്ങള്‍ വിണ്ടുകീറുന്നത് നിര്‍ജലീകരണം കാരണമാണ്. ഇത് ഒഴിവാക്കണമെങ്കില്‍ തണുപ്പ് കാലത്ത് കൃത്യമായി ഇടവേളകളില്‍ വെള്ളം കുടിക്കുക. തണുപ്പ് കാലത്ത് വിയര്‍ക്കുന്നില്ല എന്നു കരുതി വെള്ളം കുടിക്കാതിരിക്കരുത്. ശരീര താപനില കുറഞ്ഞു നില്‍ക്കുന്നതിനാല്‍ ശരീരത്തില്‍ നിന്നുള്ള മലിന ദ്രാവകങ്ങള്‍ വൃക്ക പുറന്തള്ളുന്നത് മൂത്രത്തിലൂടെയാണ്. അതായത് വിയര്‍ത്തില്ലെങ്കിലും ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കുമെന്ന് അര്‍ത്ഥം.

ശരീര താപനില നിയന്ത്രിക്കുന്നതിനും അണുബാധ ഒഴിവാക്കാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. മികച്ച ദഹനത്തിനും ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുന്നതിനും വെള്ളം കുടിക്കണം. ജലാംശം കൂടുതലുള്ള പഴങ്ങള്‍ ഈ സമയത്ത് കഴിക്കുന്നതും നല്ലതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :