കുഞ്ഞ് ഉറങ്ങിക്കിടക്കുമ്പോൾ മുലയൂട്ടിയാൽ?

കുഞ്ഞ് ഉറങ്ങിക്കിടക്കുമ്പോൾ മുലയൂട്ടിയാൽ?

Rijisha M.| Last Modified ബുധന്‍, 28 നവം‌ബര്‍ 2018 (14:17 IST)
മുലയൂട്ടുന്ന അമ്മമാർക്ക് സംശയങ്ങൾ ഏറെയായിരിക്കും. അതിൽ ഏറ്റവും വലുതാണ് ഉറങ്ങിക്കിടക്കുമ്പോൾ മുലയൂട്ടുന്നതിന് പ്രശ്‌നങ്ങൾ ഉണ്ടോ എന്നത്. എന്നാൽ അറിഞ്ഞോളൂ ഉറങ്ങിക്കിടക്കുമ്പോൾ മുലയൂട്ടുന്നത് കുഞ്ഞിനെ കാര്യമായ രീതിയിൽ ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

മുലയൂട്ടുന്നതിലൂടെ കുഞ്ഞിന്റെ ആരോഗ്യവും മേനിയഴകും മനക്കരുത്തും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മാതാവുമായുള്ള
ബന്ധവും ശക്തമാകുകയാണ് ചെയ്യുക. ഉറങ്ങിക്കിടക്കുമ്പോൾ മുലയൂട്ടുന്നത് കുഞ്ഞിന്റെ ആരോഗ്യത്തേയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.

അതുപോലെ തന്നെ മുലയൂട്ടുന്ന അമ്മമാർ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളും ഉണ്ട്. മുലയൂട്ടികഴിഞ്ഞാല്‍ ഇടതു തോളില്‍ കിടത്തി പുറത്ത് കൈകൊണ്ടു തട്ടി ഉള്ളിലുള്ള വായു പുറത്തുകളയണം. മുലപ്പാല്‍ നന്നായി ലഭിക്കുന്ന കുഞ്ഞിന് വേറെ വെള്ളം നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ മുലയൂട്ടുന്ന ധാരാളം വെള്ളം കുടിക്കേണ്ട ആവശ്യമുണ്ട്.

മുലയില്‍ നിന്ന് അല്പം പാല്‍ പിഴിഞ്ഞു
കളഞ്ഞതിന് ശേഷമേ കുഞ്ഞിന് പാൽ നൽകാവൂ എന്നതും അമ്മമാർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :