കാട മുട്ട വില്ലനാകുന്നത് എപ്പോൾ?

കാട മുട്ട വില്ലനാകുന്നത് എപ്പോൾ?

Rijisha M.| Last Modified വെള്ളി, 7 ഡിസം‌ബര്‍ 2018 (15:40 IST)
അഞ്ച് കോഴിമുട്ടയുടെ ഗുണങ്ങൾ ഒരു കാടമുട്ടയിലൂടെ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ആരോഗ്യത്തിന് ആവശ്യമായ പല ഗുണങ്ങളും ഇതിൽ ഒളിച്ചിരിപ്പുണ്ട്.

താരതമ്യേന വലിപ്പം ചെറുതാണെങ്കിലും ഇതിന്റെ ഗുണങ്ങള്‍ മറ്റ് ഏതൊരു മുട്ടയേക്കാളും വളരെ വലുതാണ്. മുട്ട ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കഴിക്കുന്നത് തന്നെ ആരോഗ്യത്തിന് ഗുണകരമാകുന്നു. ആസ്മ, ചുമ, അനീമിയ, ആര്‍ത്തവപ്രശ്നങ്ങള്‍ എന്നിവ തടയുന്നതിന് കാടമുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ സഹായിക്കുന്നു.

എന്നാൽ കാടമുട്ട വില്ലനാകുന്നത് എപ്പോഴാണ്? ഒരു കാടമുട്ടയില്‍ 13 ശതമാനം പ്രോട്ടീനും 140 ശതമാനം വൈറ്റമിന്‍ ബിയും അടങ്ങിയിരിക്കുന്നു. കൂടാതെ ഒരു കോഴിമുട്ട അല്ലെങ്കിൽ പരമാവധി രണ്ട് കോഴിമുട്ട മാത്രമേ ഒരാൾ ഒരു ദിവസം കഴിക്കാൻ പാടുള്ളൂ.

അതുപോലെ അധികമായാൽ കാടമുട്ടയും പ്രശ്‌നമാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഏകദേശം 6 കാട മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. എന്നാൽ അതിൽ കൂടുതലായാൽ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നും പറയപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :