Last Modified ബുധന്‍, 16 ജനുവരി 2019 (09:24 IST)
ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ. മറ്റ് എന്ത് ഭക്ഷണം കഴിക്കുന്നതിലും നല്ലതാണ് ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് എന്ന് പഴമക്കാർ ഉൾപ്പെടെയുള്ളവർ പറയുന്നതാണ്. പ്രേട്ടീന്റെ കലവറയാണിതെന്നും എല്ലാവർക്കും അറിയാം.
എന്നാൽ ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും. ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നതിലൂടെ ശരീരത്തിലേക്ക് ധാരാളം ഫൈബര്‍ ലഭിക്കുമെങ്കിലും ഫൈബര്‍ അമിതമായി ശരീരത്തിലെത്തുന്നത് അപകടകരമാണ്. അമിതമായ ഫൈബര്‍ ശരീരത്തിലെ ആന്റി ഓക്സിഡന്റ്സിന്റെ അളവ് കുറയ്ക്കുന്നു.
ഇത് അമിതവണ്ണത്തിനും സന്ധിവേദനക്കും കാരണമാകുന്നു. എന്നാൽ ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുമ്പോൾ നല്ലതുപോലെ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. നന്നായി വെള്ളം കുടിക്കുന്നതിലൂടെ ഫൈബര്‍ ശരീരത്തിന് ദോഷകരമായി മാറുന്നത് തടയാന്‍ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. അല്ലാത്തപക്ഷം, മലബന്ധം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
ഡ്രൈ ഫ്രൂട്ട്‌സില്‍ കൂടുതല്‍ കലോറി അടങ്ങിയിരിക്കുന്നത് കൊണ്ടു തന്നെ ദഹനശേഷിയെ ബാധിക്കുന്നതാണ്. തലവേദന, വയറിളക്കം തുടങ്ങിയ അസുഖങ്ങളും ഇതുമൂലം ഉണ്ടാക്കുന്നു.