വണ്ണം കുറയ്‌ക്കാൻ തേങ്ങാപ്പാൽ, കഴിക്കേണ്ടത് ഇങ്ങനെ!

Last Modified തിങ്കള്‍, 14 ജനുവരി 2019 (17:27 IST)
കറികളും മധുരപലഹാരങ്ങളും ഉണ്ടാക്കുമ്പോൾ ഉപയോഗിക്കുന്നവരാണ് മലയാളികളിൽ ഭൂരിഭാഗം പേരും. ഒട്ടുകിമ്മ രോഗങ്ങൾക്കും പ്രതിവിധിയാണ് തേങ്ങാപ്പാൽ. കൊളസ്ട്രോള്‍ മുതല്‍ ഹൃദ്രോ​ഗം പോലും അകറ്റാനുള്ള കഴിവ് തേങ്ങാപ്പാലിനുണ്ട്.

തടി കുറക്കാൻ ആഗ്രഹിക്കുന്നവർക്കും തേങ്ങാപ്പാൽ ബെസ്‌റ്റാണ്. ദിവസവും ഒരു ഗ്ലാസ് തേങ്ങാപ്പാൽ കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ കഴിയും എന്നാണ് പറയുന്നത്. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ ഏറ്റവും നല്ലതാണ് തേങ്ങാപ്പാൽ‍.

എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം കിട്ടാന്‍ തേങ്ങാപ്പാലില്‍ അല്‍പം ഉലുവ ചേര്‍ത്ത് കഴിക്കുന്നത് സഹായിക്കും. കൂടാതെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പോഷക​ഗുണങ്ങള്‍ തേങ്ങാപ്പാലില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, കാത്സ്യം, ഫോസ്ഫറസ് എന്നിവ തേങ്ങാപ്പാലില്‍ ധാരാളം അടങ്ങിയിരിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :