രാത്രിയിലെ ഭക്ഷണം: എന്തൊക്കെ ശ്രദ്ധിക്കണം?

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (13:16 IST)
രാത്രി കഴിക്കുന്ന ഭക്ഷണമാണ് പലപ്പോഴും പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത്. അമിതവണ്ണം കൊളസ്‌ട്രോള്‍ എന്നിവയൊക്കെ നമ്മുടെ രാതിയിലെ ആഹാരരീതികളെ ആശ്രയിച്ചിരിക്കുന്നു. രാതിയില്‍ മിതമായ ഭക്ഷണം കൃത്യസമയത്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. രാത്രി അമിതമായി ആഹാരം കഴിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ വിളിച്ചു വരുത്തും. ന്യൂഡില്‍സ് ,പാസ്ത, പിസ ,ബര്‍ഗര്‍ പോലുള്ള ഭക്ഷണസാധനങ്ങള്‍ രാത്രി ഒഴിവാക്കുന്നതാണ് നല്ലത്.

ഇവയിലടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് കൊഴുപ്പായി മാറുകയും ഇത് അമിത വണ്ണത്തിനും കൊളസ്‌ട്രോളിനും കാരണമാവുകയും ചെയ്യുന്നു. ലഘുവായ വേഗം ദഹിക്കുന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളാണ് രാത്രി കഴിക്കാന്‍ ഉത്തമം. അതുപോലെ തന്നെ ഐസ്‌ക്രീം ഡെസേര്‍ട്ടുകള്‍ എന്നിവയും രാത്രി കഴിക്കുന്നത് നല്ലതല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :