ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (14:39 IST)
പണ്ടുമുതല്‍ നമ്മുടെ വീടുകളിലൊക്കെ മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കാറുണ്ട്. എന്നാല്‍ നമ്മളില്‍ പലരും ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാതെയാണ് കുടിക്കുന്നത്. ആരോഗ്യപരമായി ഒരുപാട് ഗുണങ്ങള്‍ ഉള്ളതാണ് മല്ലിയിട്ടു തിളപ്പിച്ച വെള്ളം നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്നതിന് മല്ലി വെള്ളം കുടിക്കുന്നത് നല്ലത്. അതുകൊണ്ട് ജലദോഷം, പനി എന്നിവയുള്ളപ്പോള്‍ കുടിക്കാന്‍ ഉത്തമമാണ് മല്ലി വെള്ളം.

കൂടാതെ ദഹനപ്രശ്‌നങ്ങള്‍ അസിഡിറ്റി, ഗ്യാസ്ട്രബിള്‍, എന്നിവയ്ക്കും കരള്‍, കുടല്‍ എന്നിവയുടെ ആരോഗ്യത്തിനും മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം വിറ്റാമിനുകള്‍, ധാതുക്കള്‍,ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :