കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഹൃദയാഘാതം, ഡി-ഡൈമര്‍ ടെസ്റ്റ് നടത്തുക; ഇതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ?

ഹൃദയാഘാത സാധ്യത പ്രവചിക്കുന്നതിനുള്ള പരിശോധനയല്ല ഡി-ഡൈമര്‍ ടെസ്റ്റ്

രേണുക വേണു| Last Modified ശനി, 9 ഡിസം‌ബര്‍ 2023 (09:30 IST)

കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചരണങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട്. അതിലൊന്നാണ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കെല്ലാം ഹൃദയാഘാതം സംഭവിക്കും എന്നത്. കോവിഡ് വാക്‌സിന്‍ മൂലം ഹൃദയാഘാതത്തിനു സാധ്യതയുള്ളതിനാല്‍ ഡി-ഡൈമര്‍ (D-dimer) ടെസ്റ്റ് നടത്തണമെന്നാണ് ഇപ്പോള്‍ നടക്കുന്ന പ്രചരണം. ഇതില്‍ യാതൊരു വസ്തുതയുമില്ല. ഒരു ആശുപത്രിയില്‍ പതിച്ചിരിക്കുന്ന അറിയിപ്പ് എന്ന തരത്തില്‍ ഈ അടിസ്ഥാനരഹിതമായ കാര്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ഹൃദയാഘാത സാധ്യത പ്രവചിക്കുന്നതിനുള്ള പരിശോധനയല്ല ഡി-ഡൈമര്‍ ടെസ്റ്റ്. രക്തത്തില്‍ ഫൈബ്രിന്‍-ഡിഗ്രേഡേഷന്‍ ഉല്‍പന്നങ്ങളുടെ അസാധാരണമായ അളവ് കണ്ടെത്തുന്നതിനാണ് ഡി-ഡൈമര്‍ ടെസ്റ്റ് ഉപയോഗിക്കുക. രക്തം കട്ട പിടിക്കുന്നതിന്റെ സാധ്യത മാത്രമാണ് ഈ പരിശോധന വഴി അറിയാന്‍ കഴിയുക.

ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം നടത്തേണ്ടതാണ് ഡി-ഡൈമര്‍ ടെസ്റ്റ്. കോവിഡുമായി ഈ ടെസ്റ്റിനു യാതൊരു ബന്ധവുമില്ല. കോവിഡ് രോഗം വന്നു അസുഖം മൂര്‍ച്ഛിക്കുന്ന ഘട്ടത്തില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഉണ്ടായാല്‍ മാത്രമേ ഈ ടെസ്റ്റ് ആവശ്യമായി വരൂ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :