രേണുക വേണു|
Last Modified വെള്ളി, 8 ഡിസംബര്‍ 2023 (15:23 IST)
ചിലര്‍ക്ക് സ്ഥിരമായി നെഞ്ചെരിച്ചല്‍ തോന്നാറുണ്ട്. ചെറിയ പ്രശ്‌നമായി കണ്ട് ഇതിനെ തള്ളിക്കളയരുത്. തുടര്‍ച്ചയായി നെഞ്ചെരിച്ചല്‍ ഉണ്ടെങ്കില്‍ ജീവിതശൈലിയില്‍ ഉടന്‍ മാറ്റങ്ങള്‍ വരുത്തണം. അസിഡിറ്റിയാണ് നെഞ്ചെരിച്ചിന് പ്രധാന കാരണം. ആഴ്ചയില്‍ രണ്ടില്‍ കൂടുതല്‍ സ്ഥിരമായി നെഞ്ചെരിച്ചല്‍ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടണം.
നെഞ്ചെരിച്ചല്‍ ഉള്ളവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണരീതിയാണ്. ഒരു കാരണവശാലും ഒരുപാട് വൈകി ഭക്ഷണം കഴിക്കരുത്. എല്ലാ ദിവസവും കൃത്യ സമയത്ത് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. അമിതമായി എരിവും പുളിയുമുള്ള ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ അമിതമായി കഴിക്കരുത്. നെഞ്ചെരിച്ചല്‍ ഉള്ളവര്‍ സവാള കഴിക്കുന്നത് മിതപ്പെടുത്തണം. കൊഴുപ്പ് കൂടിയ ഭക്ഷണ സാധനങ്ങള്‍ അധികം കഴിക്കരുത്. മദ്യം, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ എന്നിവ നെഞ്ചെരിച്ചല്‍ വര്‍ധിപ്പിക്കുന്നു. വിശപ്പ് മാറുന്നതിനുള്ള ഭക്ഷണം മാത്രം ഓരോ നേരവും കഴിക്കുക. വെറും വയറ്റില്‍ കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ കുടിക്കരുത്.