അമിതമായി ചായയും കാപ്പിയും കുടിക്കുന്നവരുടെ പല്ലുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? വില്ലനാകുന്ന മഞ്ഞക്കറ

ചായയോ കാപ്പിയോ കുടിച്ചു കഴിഞ്ഞാല്‍ പല്ല് തേയ്ക്കുന്നത് നല്ലതാണ്

രേണുക വേണു| Last Modified വെള്ളി, 18 ഓഗസ്റ്റ് 2023 (10:17 IST)

ദിവസവും ഒന്നിലേറെ ചായയോ കാപ്പിയോ കുടിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. എന്നാല്‍ അമിതമായ ചായ/കാപ്പി കുടി ആരോഗ്യത്തിനു നല്ലതല്ലെന്ന് മനസിലാക്കണം. ദിവസത്തില്‍ ഒന്നില്‍ കൂടുതല്‍ ചായ/കാപ്പി കുടിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

അതേസമയം അമിതമായ ചായ കുടി കാരണം നിങ്ങളുടെ പല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന ടാന്നിന്റെ സാന്നിധ്യമാണ് നിങ്ങളുടെ പല്ലുകളെ കേടാക്കുന്നത്. അമിതമായി ചായ കുടിക്കുന്നവരുടെ പല്ലുകളില്‍ മഞ്ഞക്കറ രൂപപ്പെടുന്നത് ഇക്കാരണത്താലാണ്. അമിതമായി ചായ/കാപ്പി എന്നിവ കുടിക്കുമ്പോള്‍ പല്ലുകള്‍ ക്രമേണ ദ്രവിക്കാന്‍ സാധ്യത കൂടുതലാണ്.

ചായയോ കാപ്പിയോ കുടിച്ചു കഴിഞ്ഞാല്‍ പല്ല് തേയ്ക്കുന്നത് നല്ലതാണ്. കട്ടന്‍ ചായയും കട്ടന്‍ കാപ്പിയുമാണ് പല്ലുകള്‍ കൂടുതല്‍ ദോഷം ചെയ്യുന്നത്. ചായ കുടിച്ചു കഴിഞ്ഞാല്‍ പല്ലുകള്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. ഒരു ദിവസം പരമാവധി രണ്ട് തവണ മാത്രം ചായ കുടിക്കുക. കിടക്കുന്നതിനു മുന്‍പ് ചായയും കാപ്പിയും ഒഴിവാക്കണം. ചായ കുടിച്ച ഉടനെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വായയില്‍ ടാന്നില്‍ പറ്റിപിടിച്ചിരിക്കുന്നത് തടയും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :