കുട്ടികള്‍ വേണോ ഇഷ്ടാ? എങ്കില്‍ കോള കുടിക്കുന്നത് നിര്‍ത്തൂ!

ഡെന്മാര്‍ക്ക്| Last Updated: ശനി, 10 മെയ് 2014 (11:44 IST)
ദിനവും കുടിക്കുന്ന പുരുഷന്‍മാര്‍ക്ക് വന്ധ്യത വരാന്‍ സാധ്യതയേറുന്നതായി ഡെമാര്‍ക്കില്‍ നടന്ന പഠനം തെളിയിക്കുന്നു. കോള കുടിക്കുന്നവരില്‍ ബീജങ്ങളുടെ എണ്ണം അത് ഉപയോഗിക്കാത്തവരേക്കാള്‍ 30 ശതമാനം കുറവാണെന്നാണ് കണ്ടെത്തിയത്.

2,554 യുവാക്കളിലാണ് ഡെന്‍മാര്‍ക്കിലെ കോപന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ പഠനം നടത്തിയത്. ഇതിന്റെ കാരണം എന്തെന്ന് വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോളയിലടങ്ങിയിരിക്കുന്ന കഫീന്‍ ആണ് ദോഷകരമായി ബാധിക്കുന്നതെന്നാണ് ഗവേഷകരുടെ അനുമാനം.


മാത്രമല്ല കോള ശീലമാക്കിയവരുടെ ഭക്ഷണ ശീലം മാറുന്നതും ഇതിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നു.
മറ്റുള്ളവരെ അപേക്ഷിച്ച് പഴവര്‍ഗങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇവര്‍ കഴിക്കുന്നത് ഫാസ്റ്റ് ഫുഡ് ആയിരിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :