പോഷകങ്ങളുടെ കലവറ, പനീറിനു തുല്യം പനീര്‍ മാത്രം

VISHNU N L| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (11:39 IST)
കാൽസ്യം, ഫോസ്ഫറസ് വിറ്റമിൻസ്, മിനറൽസ് എന്നിങ്ങനെ ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങൾ അടങ്ങിയിരിക്കുന്ന പോഷക സമ്പുഷടമായ ആഹാരമാണ് പാലുത്പന്നമായ പനീര്‍. കേരളീയരുടെ ഭക്ഷണശീലത്തിലെ അവിഭാജ്യ ഘടകങ്ങളാണ് പാലും പാലുല്പന്നങ്ങളും. പാലുല്പന്നങ്ങിൽ പ്രധാനപ്പെട്ട ഒന്നാണു പനീർ.
സസ്യഭുക്കുകളായയവർക്ക് ലഭിക്കേണ്ട പ്രോട്ടീന്റെ വലിയ ഒരു പങ്കു പനീറീൽ നിന്നും ലഭിക്കും.

വളരെ പെട്ടെന്ന് ഊർജം പ്രദാനം ചെയ്യുന്ന ഭക്ഷണം ആയതുകൊണ്ട് തന്നെ കഠിനവ്യായമത്തിൽ ഏർപ്പെടുന്ന കായികതാരങ്ങൾക്ക് വ്യായമത്തിനുശേഷം കഴിക്കുന്ന ഭക്ഷണത്തിൽ പനീർ ഉൾപ്പെടുത്താവുന്നതാണ്. 100 സെ.മീ പനീറിൽ 260 കാലറിയോളം ഊർജമുണ്ട്. 18ഗ്രാം പ്രോട്ടീനും 208 മി.ഗ്രാം കാൽസ്യവുമുണ്ട്.

എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് പനീറിലെ കാൽസ്യം, ഫോസ്ഫറസ് എന്നിവ സഹായിക്കുന്നു. എല്ലിന് തേയ്മാനം സംഭവിക്കുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളെയും സന്ധിരോഗങ്ങളെയും ഒരു പരിധിവരെ തടയാൻ പനീർ സഹായകമാണ്. മോണരോഗങ്ങളെയും പല്ലിനുണ്ടാകുന്ന അസുഖങ്ങളെയും പനീറിൽ അടങ്ങിയിട്ടുള്ള മിനറൽസ് പ്രതിരോധിക്കുന്നു.

പനീറിൽ ലാക്ടോസിന്റെ അളവ് കുറവായതിനാൽ കുട്ടികളുടെ പല്ലുകൾക്കു കേടുണ്ടാക്കുന്നില്ല. അതു പോലെ തന്നെ വിറ്റമിൻ ഡി സമൃദ്ധമായതിനാൽ പല്ലിലുണ്ടാകുന്ന പോടിൽ നിന്നും രക്ഷനേടാം. എല്ലാ മാർക്കറ്റുകളിലും പനീർ ഇന്നു ലഭ്യമാണ്. ഉത്പാദന തീയതി നോക്കിയശേം മാത്രം വാങ്ങുക. പാലിന്റെ ഗുണം അനുസരിച്ചു പനീറിന്റെ ഗുണവും മൃദുലതയും ഫ്രഷ്നസ്സും വ്യത്യാസപ്പെടും.

കുട്ടികളുടെ ഭക്ഷണത്തിൽ പനീർ തീർച്ചയായും ഉൾപ്പെടുത്താം. ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ആരോഗ്യഭക്ഷണമായ പനീർ രോഗപ്രതിരോധശക്തി വർധിപ്പിക്കാനും സഹായകമാണ്. പ്രായമായവരുടെ തൊലിയിൽ ഉണ്ടാക്കുന്ന ചുളിവുകൾ മാറ്റുന്നതിനും തലമുടിയുടെ വളർച്ചയ്ക്കും പനീറിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ ബി നല്ലതാണ്. രണ്ടുതരം പനീറാണുള്ളത്. സോഫ്ട് പനീറും ഹാർഡ് പനീറും. പാചകം ചെയ്യാൻ എളുപ്പമാണ് എന്നുള്ളതാണ് പനീറിന്റെ ഏറ്റവും വലിയ പ്രത്യേകത. സസ്യഭുക്കുകൾക്കും മാംസഭുക്കുകൾക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന, ഏറെ രുചികരമായ ഒരു വിഭവമാണ് പനീർ എന്നതിൽ സംശയമില്ല.

എന്നാല്‍ എല്ലാവർക്കും എപ്പോഴും കഴിക്കാവുന്ന ഒന്നല്ല പനീർ ഇതിൽ കൊഴുപ്പിന്റെ അംശം കൂടൂതലായതിനാൽ ഹൃദയസംബന്ധമായ അസുഖം ഉള്ളവരും അമിതവണ്ണം ഉള്ളവരും ശ്രദ്ധിച്ചു മാത്രം കഴിക്കുക. പ്രമേഹവും ഹൈപർ ടെൻഷൻ ഉള്ളവരും ശ്രദ്ധിച്ചേ കഴിക്കാവൂ. പൊട്ടാസിയത്തെക്കാൾ സോഡിയത്തിന്റെ അളവ് പനീറിൽ കൂടുതലാണ്.

അതിനാല്‍ പനീര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കുന്നതാണ് ഉത്തമം. വീട്ടിൽത്തന്നെ പനീർ ഉണ്ടാക്കിയാൽ കൊഴുപ്പിന്റെ അളവു കുറയ്ക്കാം. ഇതിനായി രണ്ടു ലീറ്റർ പാൽ തിളപ്പിക്കുക. തിളച്ച പാലിലേക്ക് രണ്ടു ടേബിൾ സ്പൂൺ വിനാഗിരിയോ നാരങ്ങനീരോ ചേർക്കാം. പാൽ ഏതാണ്ട് തൈര് പോലെ ആയ ശേഷം വെള്ളം വാർന്നു പോകാൻ ഒരു മസ്ലിൻ തുണിയിൽ പൊതിഞ്ഞു തൂക്കിയിടുക. അതിനുശേഷം കട്ടിയുള്ള ഒരു പാത്രത്തിന്റെ അടിയിൽ അമർത്തി 20 മിനിറ്റ് വയ്ക്കുക. ഏതാണ്ട് 200 ഗ്രാം പനീർ ഇതിൽ നിന്നും ലഭിക്കും.

ഫ്രിഡ്ജിന്റെ ചില്ലറിൽ ഒരാഴ്ചവരെ കേടുകൂടാതെ സൂക്ഷിക്കാം . ഫ്രഷ് ആയി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇനി മആശ്ശ്ര്ക്കറ്റ്രില്‍ നിന്ന് വാങ്ങുകയാണെങ്കില്‍ നന്നായി ശ്രദ്ധിക്കണം. നിറവ്യത്യാസം തോന്നുകയോ വിണ്ടുകീറിയാതയോ ആയ പനീർ മാർക്കറ്റിൽ നിന്നും ഒരു കാരണവശാലും വാങ്ങരുത്.
പോഷകസമ്പന്നമായ ധാരാളം ഭക്ഷണവസ്തുക്കൾ പനീർ കൊണ്ട് ഉണ്ടാക്കാൻ സാധിക്കുമെന്നതിനാല്‍ മിക്ക രാജ്യങ്ങളിലും പനീര്‍ വിഭവങ്ങളുടെ വൈവിധ്യങ്ങള്‍ കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :