നാല് മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം റദ്ദാക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം| VISHNU N L| Last Modified തിങ്കള്‍, 27 ജൂലൈ 2015 (14:26 IST)
സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ നിയസഭയെ അറിയിച്ചു. സര്‍ക്കാരുമായി കരാറിലേര്‍പ്പെടാതെ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തിയ എംഇഎസ്, കരുണ, കെഎംസിടി, കണ്ണൂര്‍ എന്നീ മെഡിക്കല്‍ കോളേജുകളുടെ അംഗീകാരമാണ് റദ്ദാക്കുന്നത്. ഇതുസംബന്ധിച്ച് ആരോഗ്യ സര്‍വ്വകലാശാല തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദന്‍ നിയസഭയില്‍ ആരോപണമുന്നയിച്ചു. ഇക്കാര്യത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :