തിമിരത്തെ അറിയുക, കാഴ്ചകൾക്ക് വെളിച്ചം പകർത്തുക

തിമിരത്തെ അറിയുക, കാഴ്ചകൾക്ക് വെളിച്ചം പകർത്തുക

ചെന്നൈ| Aparna| Last Modified ചൊവ്വ, 29 മാര്‍ച്ച് 2016 (16:51 IST)
വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക് നമ്മളെ കൊണ്ടെത്തിക്കുന്ന രോഗമാണ് തിമിരം. പ്രായമേറുമ്പോഴാണ് കൂടുതലായും ഈ അസുഖം ബാധിക്കുക. പ്രായാധിക്യം മൂലം കണ്ണിന്റെ സുതാര്യത നഷ്‌ടപ്പെടുകയും തുടർന്ന് ക്രമേണ കാഴ്ച നഷ്‌ടപ്പെടുകയും ചെയ്യുന്ന നേത്രരോഗമാണ് തിമിരം. തിമിരം രണ്ടു കണ്ണിനെയും ബാധിക്കാനും ഇടയുണ്ട്. എന്നാൽ ആധുനിക സൗകര്യങ്ങ‌ൾ ഒരുപാടുള്ള ഈ യുഗത്തിൽ ലളിതമായ ശസ്ത്രക്രിയയിലൂടെ തിമിരം ഭേദമാക്കാനും സാധിക്കും.

തിമിരത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങ‌ൾ:

എന്താണ് ലെൻസ്?

പ്രകാശത്തെ റെറ്റിനയിലൂടെ കടത്തിവിടുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന കണ്ണിന്റെ പ്രധാനപ്പെട്ട ഭാഗമാണ് ലെൻസ്. വെളിച്ചത്തെ കടത്തിവിടുന്നതിലൂടെ അകലെയുള്ളതും അടുത്തുള്ളതുമായ വസ്തുക്കളെ കൃത്യവും സൂക്ഷ്‌മവുമായ രീതിയിൽ കാണാൻ സഹായിക്കുന്നു.

കാരണങ്ങ‌ൾ എന്തൊക്കെ?

പ്രായാധിക്യമാണ് തിമിരത്തിന്റെ പ്രധാനകാരണം. കൂടാതെ മദ്യപാനം, പുകവലി, ജീവിതരീതി, ഭക്ഷണം ഇതെല്ലാം തിമിരം ബാധിക്കാനുള്ള കാരണങ്ങ‌ളാണ്.

ദോഷഘടകങ്ങ‌ൾ:

1. പ്രായം
2. പ്രമേഹം
3. പാരമ്പര്യം
4. അമിതവണ്ണം
5. മുമ്പ് കണ്ണിന് ഏതെങ്കിലും രീതിയിൽ ശസ്ത്രക്രിയകൾ ചെയ്തിട്ടുണ്ടെങ്കിൽ
6. പുകവലിയുടെ ഉപയോഗം

ലക്ഷണങ്ങ‌ൾ:

1. ക്രമേണ കാഴ്ചയുടെ വ്യക്തത കുറഞ്ഞു വരുന്നു
2. കണ്ണിനു ചുറ്റും മൂട‌ൽ അനുഭവപ്പെടുക
3. രാത്രിയിൽ കാഴ്ചയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാകുക
4. കാഴ്ചകൾ രണ്ടെണ്ണമായി തോന്നുക

തിമിരം തടയാൻ കഴിയുമോ?

വേദനയില്ലാത്ത ആധുനിക രീതിയിലുള്ള ശസ്ത്രക്രിയയിലൂടെ തിമിരത്തെ ഭേദമാക്കാൻ സാധിക്കും. ജീവിത രീതിയിൽ മാറ്റം വരുത്തിയാൽ ക്രമേണ തിമിരത്തെ തടയാൻ സാധിക്കും.

1. പച്ചക്കറി, പഴം തുടങ്ങി ആരോഗ്യകരമായ ഭക്ഷണങ്ങ‌ൾ കഴിക്കുക
2. പുകവലിക്കാതിരിക്കുക
3. മദ്യപാനം ഒഴിവാക്കുക
4. വെയിലത്തിറങ്ങുമ്പോൾ അൾട്രാവയലറ്റ് രശ്മികൾ പതിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതിനെ പ്രതിരോധിക്കുന്ന കണ്ണടകൾ ഉപയോഗിക്കുക.
5. ആരോഗ്യപരമായ ശരീരഭാരം നിലനിർത്തുക
6. പരമ്പരാഗതമായ രീതിയിൽ കുടുംബത്തിൽ ആർക്കെങ്കിലും തിമിരം ഉണ്ടെങ്കിൽ ഇടയ്ക്കിടെ നേത്രപരിശോധന നടത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :