1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Bribe Labour Commissioner Ernakulam

കൈക്കൂലി: അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ

Bribe Labour- Commissioner Ernakulam
കൈക്കൂലി ലേബർ- കമ്മീഷണർ എറണാകുളം
എറണാകുളം : കൈക്കൂലി കേസിൽ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിലായി. കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റൻറ് ലേബർ കമ്മീഷണറായ ഉത്തർപ്രദേശ് സ്വദേശി അജിത് കുമാറാണ് പിടിയിലായത്. ബി.പി.സി.എൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്.
 
കൊച്ചി കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിൽ വച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഈ ഓഫീസിലും അജിത് കുമാറിൻ്റെ കൊച്ചിയിലെ വീട്ടിലും വിജിലൻസ് പരിശോധന തുടരുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
മുടി വളര്‍ച്ചയ്ക്ക് ബെസ്റ്റ് ബദാം, ഇക്കാര്യങ്ങള്‍ അറിയാമോ