സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 13 ഏപ്രില്‍ 2024 (19:50 IST)
തലച്ചോറിന് വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ അത്യാവശ്യമാണ്. ഇത് തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നത് തടയുകയും സ്‌ട്രോക്കും മറവിരോഗവും ഉണ്ടാകാതെയിരിക്കുന്നതിനും സഹായിക്കും. വൈറ്റമിന്‍ ബി12 ഉംബി6 ഉം ചുവന്ന രക്താണുക്കളെ നിര്‍മിക്കുകയും പ്രോട്ടീനെ ഉപയോഗിക്കാന്‍ ശരീരത്തിന് പ്രാപ്തി നല്‍കുകയും നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. അതേസമയം വെജിറ്റേറിയനായ ഒരാള്‍ക്ക് വൈറ്റമിന്‍ ബി6ന്റെ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. കാരണം ഇത് പൊതുവേ മാംസാഹാരങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്.
വൈറ്റമിന്‍ ബി6 തീരെ കുറഞ്ഞാല്‍ ഇത് തലച്ചോറിലെ ചിലഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കും. മീന്‍, ബീഫ്, പാലുത്പ്പന്നങ്ങള്‍ എന്നിവയില്‍ ഈ വൈറ്റമിന്‍ ധാരാളമായി ഉണ്ട്. വൈറ്റമിന്‍ ബി9നെ ഫോളിക് ആസിഡെന്നും പറയുന്നു. ഇതും തലച്ചോറിന് അത്യന്താപേക്ഷിതമാണ്.