രക്തസമ്മർദ്ദം വർധിക്കാൻ കാരണം ഈ ഭക്ഷണങ്ങൾ; പേടിക്കേണ്ട, പരിഹാരമുണ്ട്

രക്തസമ്മർദ്ദം കുറയ്ക്കാൻ എ‌ളുപ്പവഴി

aparna shaji| Last Modified ചൊവ്വ, 14 മാര്‍ച്ച് 2017 (14:26 IST)
എല്ലാക്കാലത്തും മനുഷ്യന്റെ പേടിസ്വപ്നമാണ് രോഗങ്ങൾ. അക്കൂട്ടത്തിൽ മുമ്പിൽ രക്തസമ്മർദ്ദമാണ്. നിശബ്ദ കൊലയാളിയെന്നും ചിലർ ഈ രോഗത്തെ വിശേഷിപ്പിക്കാറുണ്ട്. ഈ നിശബ്ദ കൊലയാളി കീഴടക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. രക്തസമ്മർദ്ദം കൂടാനുള്ള പ്രധാന കാരണം നമ്മുടെ ഭക്ഷണ രീതികൾ തന്നെ.

ശരിയായ ജീവിതശൈലി പിന്തുടർന്നാൽ ഒരു പരിധി വരെ ഈ രോഗത്തെ പടിക്കു പുറത്തു നിർത്താൻ സാധിക്കും. വേണ്ട രീതിയിൽ ആഹാരങ്ങൾ ക്രമീകരിച്ചാൽ പകുതിയും ഈ പ്രശ്നങ്ങൾ തീരും. മുരിങ്ങ ഇല നിത്യവും ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാം.

മൃതസഞ്ജീവനി പോലെയാണ് സബര്‍ജല്ലി. കാരണം അത്രയേറെ ആരോഗ്യഗുണങ്ങളാണ് സബര്‍ജല്ലി നമുക്ക് നല്‍കുന്നത്. സബര്‍ജല്ലിയില്‍ അടങ്ങിയിട്ടുള്ള ഗ്ലിസറിന്‍ കണ്ടന്റ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായകമാണ്. ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, കോപ്പര്‍ എന്നിവ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിൽ നല്ലെണ്ണയ്ക്കും വലിയൊരു പങ്കുണ്ട്. ഇതുവരെ കൊളസ്ട്രോള്‍ കുറയ്ക്കുമെന്നായിരുന്നു എന്ന എണ്ണയുടെ സവിശേഷത. അപൂരിത കൊഴുപ്പുകളുടെ സാന്നിദ്ധ്യവും പൂരിത കൊഴുപ്പിന്‍റെ കുറവുമാണ് നല്ലെണ്ണയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗുണങ്ങള്‍. എന്നാല്‍ സിസമോള്‍ സിസാമിന്‍ എന്നിവ നല്ലെണ്ണയെ കൂടുതല്‍ പ്രിയങ്കരനാക്കുന്നു. കോശങ്ങളെ സംരക്ഷിയ്ക്കാന്‍ ഇവയ്ക്ക് കഴിയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :