എക്സൈസ് മന്ത്രി ആശുപതിയിൽ; ഇന്നത്തെ പരിപാടികൾ റദ്ദാക്കി

മന്ത്രി ടി പി രാമകൃഷ്​ണൻ ആശുപത്രിയിൽ

കോഴിക്കോട്​| aparna shaji| Last Modified ഞായര്‍, 12 മാര്‍ച്ച് 2017 (10:16 IST)
എക്​സൈസ്​ മന്ത്രി ടി പി രാമകൃഷ്​ണനെ ​ദേഹാസ്വാസ്​ഥ്യത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.​ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലാണ്​ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്​. വീട്ടിൽ നിന്ന്​ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ബന്ധുക്കൾ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.

ഹൃദയത്തിലേക്കുള്ള രക്​തധമനികളിൽ തടസമുണ്ടെന്നാണ്​ പ്രഥമിക പരിശോധനയിൽ ​കണ്ടെത്തിയത്​. കൂടുതൽ ചികിത്​സകൾക്കായി ആശുപത്രിയിൽ അഡ്​മിറ്റാണ്​ അദ്ദേഹം. അസുഖത്തെ തുടർന്ന്​ അദ്ദേഹത്തി​ന്റെ ഇന്നത്തെ പരിപാടികൾ റദ്ദാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :