പച്ചമുളകിന്‍റെ ഗുണങ്ങള്‍ കേട്ടാല്‍ ഞെട്ടും!

പച്ചമുളക്, ആരോഗ്യം, Green Chilli, Health Tips, Green Chilli Benefits
BIJU| Last Modified ചൊവ്വ, 13 നവം‌ബര്‍ 2018 (18:30 IST)
അടുക്കളയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത സ്ഥാനമാണ് പച്ചമുളകിനുള്ളത്. കറിക്കും മറ്റും എരിവും രുചിയും കൂട്ടുന്നതിനു മാത്രമല്ല വേറെയും പലതരത്തിലുള്ള ഗുണങ്ങളും ഈ എരിച്ചില്‍ദായകനുണ്ട്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് പച്ചമുളക്. അതുകൊണ്ടു തന്നെ ഇതിന് ആരോഗ്യപരമായ ഗുണങ്ങളും നിരവധിയാണ്.

കലോറി തീരെ അടങ്ങിയിട്ടില്ലാത്ത പച്ചമുളകില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ ഇത് സഹായകരമാണ്. മാ‍ത്രമല്ല പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തടയുന്നതിനും ഈ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും.

പച്ചമുളകില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. അതുപോലെ ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കാനും വിറ്റാമിന്‍ സി സഹായിക്കുന്നു. പച്ചമുളകില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത് ദഹനം എളുപ്പമാക്കുകയും ചെയ്യും.


ശരീരത്തില്‍ അടിഞ്ഞുകൂടിയ അമിത കൊഴുപ്പ് ഉരുക്കിക്കളയുന്നതിനും പച്ചമുളക് സഹായിക്കും. ഇത് വഴി ശരീരഭാരം കുറയുകയും ചെയ്യും. പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തില്‍ പച്ചമുളക് ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ശരീരത്തിലെ ഷുഗര്‍ ലെവല്‍ സ്ഥിരമാക്കി നിര്‍ത്താന്‍ പച്ചമുളക് സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :