അവൾക്കിഷ്ടമില്ലാത്ത നിങ്ങളുടെ ഇഷ്ടങ്ങൾ...

അപർണ| Last Modified ചൊവ്വ, 13 നവം‌ബര്‍ 2018 (17:38 IST)
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തന്റെ പങ്കാളിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ അവരെ കൊണ്ട് ചെയ്യിക്കരുത്. അത് പിന്നീടുള്ള ദിവസങ്ങളിൽ പരസ്പരമുള്ള വിശ്വാസത്തേയും ഇഷ്ടത്തേയും കാര്യമായി ബാധിക്കും. ചിലർ പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിക്കാറുണ്ട്. എന്നാൽ, പലർക്കും അതിന് സാധിക്കാറില്ല. പങ്കാളിക്ക് ഇഷ്ടമില്ലാത്ത അത്തരം കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

നിങ്ങളുടെ ഇണ വികാരപരവശയായി നില്‍ക്കുന്ന സമയത്ത് കോണ്ടത്തിനായി പരക്കം പായരുത്. ഇത് ഒരു നല്ല ശീലമല്ല. കോണ്ടം ആവശ്യം വരുമ്പോള്‍ അത് നിങ്ങളുടെ അടുത്ത് തന്നെ ഉണ്ടാവണം.

വദനസുരതം അഥവാ ഓറല്‍ സെക്സ് ചെയ്യുന്നത് എല്ലാവര്‍ക്കും ഇഷ്ടമായിക്കൊള്ളണമെന്നില്ല. ഇക്കാര്യം നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കേണ്ടത് വളരെ അത്യാവശ്യമായ ഒന്നാണ്. അവർക്ക് ഇഷ്ടമില്ലെങ്കിൽ അക്കാര്യം ആവശ്യപ്പെടുകയോ നിർബന്ധിക്കുകയോ ചെയ്യരുത്.

ഇത് സെക്സാണെന്നും അല്ലാതെ പോസ്റ്റ്‌മോര്‍ട്ടത്തിന് കിടത്തിയിരിക്കുന്നതല്ല എന്നുമുള്ള ധാരണ എല്ലാവര്‍ക്കും ആദ്യമേ വേണം. പങ്കാളി ആവേശം കാണിക്കുമ്പോള്‍ അതിനോട് വേണ്ടവിധം സഹകരിക്കാതെ വെറുതെ കിടന്നുകൊടുക്കുന്നത് ഒരു നല്ല ശീലമല്ല.

ലൈംഗിക ബന്ധത്തിനിടെ വികാരപരവശനായി നിര്‍ത്താതെ സംസാരിക്കുന്നത് ഒരു നല്ല ശീലമല്ല. ചില ആളുകള്‍ വികാരപരവശമായി മോശം ഭാഷയില്‍ സംസാരിക്കാറുണ്ട്. എന്നാല്‍ ഇത്തരം സംസാരം നിങ്ങളുടെ പങ്കാളിയ്ക്കു കൂടി ഇഷ്ടമാണോ എന്നകാര്യം ആദ്യം മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :