Rijisha M.|
Last Modified വ്യാഴം, 31 മെയ് 2018 (10:45 IST)
ദിവസവും ഒരു
മുട്ട വീതം കഴിച്ചാൽ എന്താണ് സംഭവിക്കുക? ആദ്യം ഓർമ്മവരുന്നത് കൊളസ്‌ട്രോളിന്റെ കാര്യമായിരിക്കും അല്ലേ? എങ്കിൽ തെറ്റി. എന്നാൽ ചൈനയിൽ നിന്നുള്ള പഠനം പറയുന്നത് ഇങ്ങനെയല്ല. ഹൃദ്രോഗവും പക്ഷാഘാതവും തടയുന്നതിന് മികച്ചതാണ് ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത്.
മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് ഒരു മുട്ട വീതം ദിവസേന കഴിക്കുന്നവർക്ക്
ഹൃദയസംബന്ധമായ രോഗങ്ങൾ വരാൻ സാധ്യത കുറവാണ്. ചൈനയിൽ നിന്നുള്ള പഠനം സംഘടിപ്പിച്ചത് 30നും 79നും ഇടയിൽ പ്രായമുള്ള 5 ലക്ഷത്തോളം ആളുകളിലാണ്. ചൈനീസ്-ബ്രിട്ടീഷ് ഗവേഷകരുടെ ഈ പഠനത്തിലൂടെ മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് ദിവസം ഒരു മുട്ട കഴിക്കുന്നവരിൽ പക്ഷാഘാതം വരാനുള്ള സാധ്യത 26 ശതമാനം കുറവാണെന്നു കണ്ടെത്തി.
കാർഡിയോ വാസ്‌ക്കുലർ ഡിസീസ് അഥവാ CVD ആളുകളുടെ മരണത്തിന് വരെ കാരണമായേക്കാം. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയത്തേയും രക്തക്കുഴലുകളെയും ബാധിക്കുന്ന ഈ അസുഖത്തെ ചെറുക്കാൻ സഹായിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. മുട്ടയിൽ കൊളസ്‌ട്രോൾ അടങ്ങിയിട്ടുണ്ടെങ്കിലും ഉയർന്ന അളവിൽ പ്രോട്ടീനും ജീവകങ്ങളും ഇതിലുണ്ട്.