ഈന്തപ്പഴം നല്ലതാണ്, പക്ഷേ ജിമ്മിൽ പോകുന്നവർ കഴിച്ചാൽ?

ഈന്തപ്പഴം നല്ലതാണ്, പക്ഷേ ജിമ്മിൽ പോകുന്നവർ കഴിച്ചാൽ?

Rijisha M.| Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2018 (15:17 IST)
ഈന്തപ്പഴം കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് ഗുണകരമായ പല പോഷകങ്ങളും ലഭിക്കുമെന്ന് നമുക്ക് അറിയാം. വൈറ്റമിനുകളാലും പ്രോട്ടീനുകളാലും സമ്പുഷ്‌ടമായ ഈന്തപ്പഴം കൊളസ്‌ട്രോൾ കുറയ്‌ക്കാൻ വളരെയധികം സഹായിക്കും. ജിമ്മിൽ പോകുന്നവർ ഈന്തപ്പഴം കഴിച്ചാൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ?

ഇത് പലർക്കും ഉണ്ടാകുന്ന സംശയമാണ്. ഈന്തപ്പഴം ശരീരത്തെ ഫിറ്റാക്കി നിർത്താൻ സഹായിക്കും. പേശികളെ ശക്തമാക്കുന്ന പ്രോട്ടീനിന്റെ കലവറയായ ഈന്തപ്പഴം അതുകൊണ്ടുതന്നെ ജിമ്മിൽ പോകുന്നവർ കഴിക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്. ഇത് കൂടാതെയും ഈന്തപ്പഴത്തിന് ഗുണങ്ങൾ ഏറെയാണ്.

ഈന്തപ്പഴത്തിൽ ഇഷ്ടം പോലെ പൊട്ടാസ്യമുണ്ട്. ഇതു നാഡീവ്യവസ്ഥയെ ശക്തമാക്കും. രക്തത്തിൽ അയണിന്റെ അംശം കുറവുള്ളവർക്ക് ഈന്തപ്പഴം നല്ലതാണ്. അത് രക്തം ശുദ്ധീകരിക്കുകയും ഉൻമേഷം നൽകുകയും ചെയ്യും. സെലെനിയം, മാംഗനീസ്, കോപ്പർ, മഗ്‌നീഷ്യം എന്നിവയും ഈന്തപ്പഴത്തിലുണ്ട്. എല്ലുകൾക്ക് ആരോഗ്യം പകരുന്നതിന് ഇതെല്ലാം വളരെ അത്യാവശ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :