Rijisha M.|
Last Modified വെള്ളി, 29 ജൂണ്‍ 2018 (15:40 IST)
കയ്‌പ്പായതിനാൽ പലർക്കും ഇഷ്‌ടമല്ലാത്ത പച്ചക്കറിയാണ് പാവയ്‌ക്ക. സ്വാദിൽ മാത്രമേ ഈ പ്രശ്നമുള്ളു. ഗുണത്തിൽ ഇവൻ കേമനാണ്. അത് നമുക്ക് എല്ലാവർക്കും അറിയുകയും ചെയ്യാം. എങ്കിലും കഴിക്കാൻ ഇത്തിരി മടിയാണ് എന്നതാണ് സത്യം. ശരീരത്തിനാവശ്യമായ നിരവധി ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് മാത്രമല്ല മറ്റ് പല ഗുണങ്ങളും ഇതിനുണ്ട് അവ എന്തൊക്കെയെന്ന് പരിശോധിച്ചാലോ?
ആസ്‌മ, ജലദോഷം, ചുമ എന്നിവയ്‌ക്കുള്ള ഏറ്റവും മികച്ച പ്രതിവിധിയാണ് പാവയ്‌ക്ക. ദിവസേന ഒരു ഗ്ലാസ്സ് പാവയ്‌ക്ക ജ്യൂസ് കുടിക്കുന്നത് കരൾ സംബന്ധമായ രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്. കൂടാതെ പാവയ്ക്കയുടെ ഇലയോ കായോ വെള്ളത്തിലിട്ട് തിളപ്പിച്ച് ദിവസവും കഴിക്കുന്നത് അണുബാധയെ പ്രതിരോധിക്കാനും രോഗ പ്രതിരോധ ശേഷി ഉയര്‍ത്താനും ഇത് സഹായിക്കും.
പ്രമേഹത്തെ ഇല്ലാതാക്കാന്‍ സാധാരണ ഉപയോഗിക്കുന്ന പ്രതിവിധിയാണ് പാവയ്‌ക്കനീര്. അതുപോലെ പാവക്കയിലടങ്ങിയിട്ടുള്ള ഇന്‍സുലീന്‍ പോലുള്ള രാസവസ്‌തുക്കള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാന്‍ ഉത്തമമാണ്. പാവയ്ക്കാ നീരില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹന പ്രക്രിയ എളുപ്പമാക്കും.
വൃക്കയിലെ കല്ല് ഭേദമാക്കാനും പാവയ്ക്ക് ഏറെ ഉത്തമമാണ്. അര്‍ബുദ കോശങ്ങള്‍ ഇരട്ടിക്കുന്നത് തടായാന്‍ പാവയ്‌ക്കയ്‌ക്ക് കഴിയും. ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും അതുവഴി ശരീരഭരം കുറയ്ക്കാനും
പാവയ്ക്ക സഹായിക്കും.