jibin|
Last Modified വെള്ളി, 29 ജൂണ്‍ 2018 (14:18 IST)
സ്വപ്‌നം കാണാത്തവരായി ആരും തന്നെയുണ്ടാകില്ല. ഭയവും സന്തോഷവും സമ്മാനിക്കാന്‍ സ്വപ്‌നങ്ങള്‍ക്ക് സാധിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകണമെന്നില്ല. മനസിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ സ്വപ്‌നമായി കാണുന്നു എന്നതാണ് സത്യം. അതിനാല്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല.
അരിസോണ സര്‍വകലാശാലയുടെ പഠനപ്രകാരം സ്വപ്‌നം കാണാന്‍ കയിയാത്തത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ്. വിഷാദം, ബോധനാശം, മാനസിക സമ്മര്‍ദ്ദം എന്നിവയാകും സ്വപ്‌നങ്ങള്‍ മുറിയുന്നതിലൂടെ ഉണ്ടാകുകയെന്ന് സര്‍വകലാശാല പ്രൊഫസര്‍ റൂബിന്‍ നെയ്‌മന്‍ വ്യക്തമാക്കുന്നു.
ചില മരുന്നുകളുടെ അമിതമായ ഉപയോഗവും സ്വപ്‌നങ്ങള്‍ കാണുന്നത് തടയപ്പെടുന്നുണ്ട്.
ഉറക്കക്കുറവ് അനുഭവപ്പെടുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും സ്വപ്‌നങ്ങള്‍ നഷ്‌ടപ്പെടുന്നതിലൂടെ ഉണ്ടാകുമെന്നാണ് ഗവേഷകര്‍ പഠനത്തില്‍ വ്യക്തമാക്കുന്നത്.