അനുബന്ധ വാര്‍ത്തകള്‍
- ‘ആദ്യം മുസ്ലീങ്ങൾ, പിന്നാലെ ക്രിസ്ത്യാനികൾ‘; ഫാസിസത്തോട് നോ പറയൂ, വീണ്ടും വീണ്ടും പ്രതികരിച്ച് സിദ്ധാർത്ഥ്
- സംസ്ഥാനങ്ങൾ അതിരുകളല്ല, 8 സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി
- ഇവയാണോ സ്വപ്നത്തിൽ വരുന്നത്, പിന്നിൽ ചില രഹസ്യങ്ങൾ ഉണ്ട്
- ഇക്കൂട്ടർ എപ്പോഴും സന്തുഷ്ടരായിരിക്കും, അറിയൂ !
- ഈ മസത്തിൽ ജനിച്ചവരെ എതിർക്കാൻ ആരും ധൈര്യപ്പെടില്ല
കുളിക്കാതെ ചന്ദനം തൊട്ടാൽ എന്ത് സംഭവിക്കും?
ചന്ദനം, കുങ്കുമം, മഞ്ഞള്‍ എന്നിവയാണ് സാധാരണയായി ക്ഷേത്രങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന പ്രസാദം. ഇവ തൊടുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍ മാത്രമേ ഇവ തൊടുന്നതിന്റെ ഗുണം പൂര്‍ണമായി ലഭിയ്ക്കുകയുള്ളൂവെന്നാണ് ആചാര്യന്മാര് പറയുന്നത്. പലർക്കും അത് അറിയില്ല.
ക്ഷേത്രത്തിനകത്തു വച്ചു തന്നെ ചന്ദനം തൊടുകയെന്നത് പലരുടേയും രീതിയാണ്. എന്നാല്‍ ക്ഷേത്രത്തിനുള്ളില്‍ വെച്ചു ചന്ദനം തൊടാന്‍ പാടില്ലെന്നാണ് ശാസ്ത്രം. അമ്പലത്തില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാത്രമേ ചന്ദനം തൊടാന്‍ പാടുള്ളൂയെന്നും ചൂണ്ടുവിരല്‍ കൊണ്ടു അത് തൊടരുതെന്നുമാണ് പറയുന്നത്. പുരികങ്ങള്‍ക്കു നടുവിലായി മൂന്നാംകണ്ണ് സ്ഥിതി ചെയ്യുന്നുവെന്നാണ് വിശ്വാസം. ഈ സ്ഥാനത്തായിരിക്കണം ചന്ദനം തൊടേണ്ടത്.
കുളിക്കാത്ത ദിവസങ്ങളില്‍ ചന്ദനം തൊടാന്‍ പാടില്ല. അതുപോലെ ആര്‍ത്തവകാലത്തും തൊടരുത്. എന്തെന്നാല്‍ പൊസറ്റീവ് എനര്‍ജിയാണ് ചന്ദനം നമുക്കു നല്‍കുന്നത്. എന്നാല്‍ ആര്‍ത്തവകാലത്താകട്ടെ ശരീരത്തിനുള്ളത് നെഗറ്റീവ് എനര്‍ജിയുമാണ്. അതുകൊണ്ടുതന്നെ ആ സമയങ്ങളില്‍ ചന്ദനം തൊട്ടാല്‍ ഫലം വിപരീതമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.