കുട്ടികളിലെ അമിതവണ്ണത്തിന് കാരണക്കാർ നിങ്ങൾ തന്നെ !

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 18 ഡിസം‌ബര്‍ 2019 (16:21 IST)
കുട്ടികളിലെ പൊണ്ണത്തടി മാതാപിതാക്കളുടെ സമാധാനം കെടുത്തുന്ന ഒന്നാണ്. സ്വഭാവിക ജീവിതശൈലി ഇല്ലാതാക്കുന്ന ആരോഗ്യപ്രശ്‌നമാണ് കുടവയറും അമിതവണ്ണവും.

കുട്ടികളില്‍ അമിതവണ്ണം അനുഭവപ്പെടുന്നതിന് പലവിധ കാരണങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മാറിവന്ന ഭക്ഷണ രീതിയും ജീവിത രീതിയുമാണ് ഇതിനു കാരണം.

ബോട്ടിലുകളില്‍ ലഭ്യമാകുന്ന പാനിയങ്ങള്‍ ഒഴിവാക്കി വെള്ളം, ജ്യൂസുകള്‍, ഇളനീര്‍ എന്നിവ കുടിക്കാന്‍ നല്‍കണം. ശരീരം അനങ്ങിക്കൊണ്ടുള്ള കളികളില്‍ കുട്ടികളെ ഏര്‍പ്പെടാന്‍ അനുവദിക്കണം.

അമിതവണ്ണം ഒഴിവാക്കാന്‍ കുട്ടികള്‍ക്ക് ജങ്ക് ഫുഡുകള്‍ നല്‍കാതെ മുട്ട, ഓട്‌സ്, യോഗര്‍ട്ട്, നട്ട്‌സ് - തുടങ്ങി പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണസാധനങ്ങള്‍ നല്‍കണം. ഫൈബര്‍ അടങ്ങിയ തരം ഭക്ഷണങ്ങള്‍ തീര്‍ച്ചയായും നല്‍കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :