aparna shaji|
Last Modified തിങ്കള്‍, 18 ഏപ്രില്‍ 2016 (16:51 IST)
പുറംവേദന അല്ലെങ്കിൽ
നടുവേദന മിക്കവരിലും ഉണ്ടാകുന്ന പ്രശ്നമാണ്. ഓഫീസിലേയും വീട്ടിലെയും ജോലിയുടെ
ബാക്കിപത്രമാണ് ഈ നടുവേദന. പണ്ട് വാർധക്യത്തിൽ എത്തുമ്പോൾ കാണുന്ന രോഗം ഇന്ന് ചെറുപ്പത്തിലേ കൂട്ടിന് വരുന്നു. മണിക്കൂറുകളോളം ജോലി ചെയ്യുന്നതാണ് ഇതിന്റെ കാരണമെന്ന് പഠനങ്ങൾ പറയുന്നു. നടുവുവേദന ഏറ്റവുമധികം കണ്ടുവരുന്നത് സ്‌ത്രീകളിലാണ്. കുറഞ്ഞത് 41 ശതമാനം സ്‌ത്രീകളിലെങ്കിലും നടുവുവേദനയുണ്ടെന്നാണ് കണക്ക്. നടുവുവേദനയുള്ള എണ്‍പതു ശതമാനം സ്‌ത്രീകളിലും ഒരു വര്‍ഷമായി തുടരുന്ന കഴുത്തുവേദനയുടെ ബാക്കിയായാണ് നടുവുവേദന ആരംഭിക്കുന്നത്.
നടുവേദനയുടെ കാരണം:
1. കസേരയില്‍ ഒരേ ഇരിപ്പ് ഇരിക്കുന്നത് ഒഴിവാക്കുക. ഒരേ രീതിയില്‍ മണിക്കൂറുകളോളം ഇരിക്കുന്നതു കൊണ്ടാണ് പുറം വേദന ഉണ്ടാകുന്നത്. കുനിഞ്ഞ് ഇരിക്കാതിരിക്കുക, നിവര്‍ന്ന് ഇരിക്കണം.
2. കിടപ്പ് രീതി ശരിയല്ലാതായി മാറുമ്പോള്‍, വ്യായാമം ഇല്ലാതാകുമ്പോള്‍, സ്‌ട്രെസ്സ് കൂടുമ്പോള്‍, ടെന്‍ഷന്‍ കൂടുമ്പോള്‍ പുറം വേദന ഉണ്ടാകുന്നു.
3. ശരീരത്തിന് കൂടുതല്‍ ഭാരം കൊടുക്കാതിരിക്കുക. സമ്മര്‍ദ്ദം കൂടുമ്പോഴാണ് ഇത്തരം പുറം വേദനകളും നടുവേദനയും ഉണ്ടാകുന്നത്.
4. വളരെനേരം കുനിഞ്ഞ് നിൽക്കുന്നതും ഒരുപാട് ഭാരമുള്ള വസ്തുക്കൾ എടുക്കുന്നതും നടുവേദനയ്ക്ക് കാരണമാകുന്നു.
5. ഹൈഹീൽഡ് ചെരുപ്പുകൾ ഉപയോഗിക്കുന്നതും നടുവേദനയ്ക്ക് കാരണമാകുന്നു
നടുവേദന മാറാനുള്ള എളുപ്പവഴി:
1. പുറം വേദനയുള്ളവര്‍ ഗാര്‍ലിക് ഓയിലോ, യൂകാലിപ്റ്റസ് തൈലമോ ഉപയോഗിച്ച് പുറം നന്നായി മസാജ് ചെയ്യുക. ഇത് വേദന പെട്ടെന്ന് മാറ്റി തരും.
2. പുറം വേദനയുള്ളവര്‍ ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ഒഴിച്ച് കുടിക്കുക.
3. ചൂടുവെള്ളം ഉപയോഗിച്ച് പുറത്തിന് ചൂട് പിടിക്കുന്നത് ആശ്വാസം നൽകും
4. വൈറ്റമിന്‍ സി ശരീരത്തിന് ഏറെ അത്യാവശ്യമാണ്. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
5. ശ്വാസോച്ഛാസം മന്ദഗതിയിലാക്കി കൈമുട്ടില്‍ ഭാരം താങ്ങി വ്യായാമം ചെയ്യുക. ഇത് പലപ്പോഴും നടുവേദനയ്ക്കും പുറം വേദനയ്ക്കും ആശ്വാസം പകരും.
6. ദീര്‍ഘസമയം കംമ്പ്യൂട്ടറിനു മുന്നില്‍ ഇരിയ്ക്കുന്നത്
ഒഴിവാക്കുക. ഇടവേളകളില്‍ അല്‍പസമയം എഴുന്നേറ്റ് നടക്കാം.