രാത്രിയിൽ 8 മണിക്ക് ശേഷമാണോ ഭക്ഷണം കഴിക്കുന്നത്? അപകടങ്ങൾ ഏറെയാണ്

രാത്രിയിൽ 8 മണിക്ക് ശേഷമാണോ ഭക്ഷണം കഴിക്കുന്നത്? അപകടങ്ങൾ ഏറെയാണ്

Rijisha M.| Last Modified വെള്ളി, 23 നവം‌ബര്‍ 2018 (11:45 IST)
രാത്രിയിൽ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണ് ഭൂരിപക്ഷം പേരും. വൈകിയുള്ള ജോലി കഴിഞ്ഞ് ക്ഷീണം കാരണം ഭക്ഷണം ഉണ്ടാക്കുന്നതും മറ്റും വളരെ ലേറ്റ് ആയിട്ടായിരിക്കും. എന്നാൽ ഇത്തരത്തിലുള്ളാ ശീലം പിന്തുടരുന്നവർ അറിഞ്ഞോളൂ... നിരവധി രോഗങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. എപ്പോഴും എട്ട് മണിക്ക് മുമ്പ് തന്നെ ആഹാരം കഴിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്.

വൈകി കഴിക്കുമ്പോൾ കഴിച്ച ഉടനെ കിടന്നുറങ്ങുകയും ചെയ്യുന്നു. ദഹനത്തിന് ഏറ്റവും കൂടുതൽ പ്രശ്‌നക്കാരൻ ഈ ഉറക്കം തന്നെയാണ്. കൂടാതെ, വൈകി ഭക്ഷണം കഴിക്കുന്നവർക്ക്
അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാകാം. ഈ രീതി പിന്തുടരുന്നവരിൽ കഴിക്കുന്ന ഭക്ഷണം ഒരിക്കലും ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീരഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും.

ഈ ശീലം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കുഴപ്പത്തിലാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വൈകി ആഹാരം കഴിക്കുന്നത് ഓര്‍മ്മ ശക്തി കുറയ്ക്കാനും കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കാതിരിക്കുന്നതാണ് മതിയായ ഉറക്കം ലഭിക്കാത്തതിനു കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :