അനുബന്ധ വാര്‍ത്തകള്‍
- എല്‍ സി എച്ച് എഫ് ഡയറ്റ്; ഒന്നര മാസം കൊണ്ട് 15 കിലോ വരെ കുറയ്ക്കാം!
- നട്ടെല്ലിന്റെ ഡിസ്കിന് പ്രശ്നമുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങളാണ്!
- വെറും വയറ്റിൽ ചെറു ചൂടുവെള്ളം കുടിച്ചോളു; ഗുണങ്ങളേറെ !
- ചോറുണ്ട് തന്നെ വണ്ണം കുറയ്ക്കാനുള്ള ഡയറ്റിതാ!
- 'നിലക്കടല' ചുമ്മാ കൊറിച്ചോളൂ, ഹൃദയസംബന്ധമായ രോഗങ്ങൾ പമ്പകടത്താം
ഒരു ഗ്ലാസ് ചൂടുവെള്ളത്തിന് ഗുണങ്ങൾ ഒരുപാടുണ്ട്
ഒരു ഗ്ലാസ് ചൂടുവെള്ളത്തിന് ഗുണങ്ങൾ ഒരുപാടുണ്ട്
രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാൽ എന്താണ് സംഭവിക്കുക? ഡയറ്റ് ചെയ്യുന്നവർക്ക് ഇത് പതിവാക്കാം. കാരണം ശരീരത്തിലെ കൊഴുപ്പ് കളഞ്ഞ് തടി കുറയ്‌ക്കാൻ സഹായിക്കുന്നതിൽ ബെസ്‌റ്റാണ് ചൂടുവെള്ളം.
വെള്ളം കുടിക്കാതിരിക്കുമ്പോൾ നിരവധി രോഗങ്ങൾ പിടിപ്പെടാം. ശരീരത്തിന് പലതരത്തിലുളള പ്രയാസങ്ങൾ ഉണ്ടാകുന്നു. ഡീഹൈഡ്രേഷൻ പല രോഗങ്ങളിലേക്കും നമ്മളെ നയിക്കുകയും ചെയ്യും. പച്ചവെള്ളം കുടിക്കുന്നതിനേക്കാൾ എന്തുകൊണ്ടും മികച്ചത് ചൂടുവെള്ളം തന്നെയാണ്.
ബുദ്ധി ഉണര്‍വ്വ് നല്‍കുന്നതിനും ചർമ്മസംരക്ഷണത്തിനുമെല്ലാം ചൂടുവെള്ളം കുടിക്കുന്നത് ഏറ്റവും നല്ലതാണ്. ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിന് നമ്മുടെ മെറ്റബോളിസം ഉയര്‍ത്താന്‍ സാധിക്കുന്നു. ദഹനം കൃത്യമാക്കുന്നതിന് എല്ലാ വിധത്തിലും സഹായിക്കുന്ന ഒന്നാണ് ഇളം ചൂടുള്ള വെള്ളം. രക്തം ശുദ്ധീകരിക്കുന്നതിനും വളരെയധികം സഹായിക്കുന്നു.
എല്ലിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ചൂടുവെള്ളം. ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നത് എല്ലിന്റെ ബലം വര്‍ദ്ധിപ്പിക്കുന്നു. ബുദ്ധിക്ക് ഉണര്‍വ്വ് കിട്ടാൻ ഏറ്റവും നല്ലതാണ് ചൂടുവെള്ളം. ഇത് പലപ്പോഴും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉന്‍മേഷവും ഉണര്‍വ്വും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാൻ ചൂടുവെള്ളം സഹായിക്കുന്നു. നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന അവസ്ഥകള്‍ പലപ്പോഴും മരണത്തിലേക്ക് എത്തിക്കുന്നു. ഇത് ഹൃദയത്തിലേക്കുള്ള ഓക്‌സിജന്റെ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് ഒരിക്കലും വെള്ളം കുടിക്കാതിരിക്കരുത്.