തേങ്ങയില്‍ വെള്ളം നിറയ്ക്കുന്നത് ആരെന്നറിയുമോ?

Coconut, Coconut Water, Ilaneer, Thenga, തേങ്ങ, കരിക്ക്, ഇളനീര്‍, തേങ്ങാവെള്ളം, കരിക്കിന്‍‌വെള്ളം
Last Modified തിങ്കള്‍, 13 മാര്‍ച്ച് 2017 (15:50 IST)
എന്താ ചൂട്! ഇപ്പോള്‍ ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളം കിട്ടിയാല്‍ എങ്ങനെ? കുശാല്‍ ആയില്ലേ? നൈട്രജന്‍, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ധാരാളം പോഷകമൂലകങ്ങള്‍ അടങ്ങിയ ഈ പാനീയത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ അന്വേഷിച്ചിട്ടുണ്ടോ? ഉണ്ടാകാന്‍ സാധ്യത കുറവാണ്. നമ്മള്‍ പലപ്പോഴും ഏറ്റവും നിസാരമെന്ന് കരുതുന്ന പല കാര്യങ്ങളെക്കുറിച്ചും അധികമൊന്നും നമുക്കറിയില്ല എന്നതാണ് വാസ്തവം.

ഓലപ്പീപ്പി മുതല്‍ ഓലപ്പാമ്പ് വരെ ഉണ്ടാക്കുന്ന കുട്ടികളോട് ചോദിച്ചാല്‍ അവരു പറയും തേങ്ങയ്ക്കുള്ളില്‍ ആ വെള്ളം ആരോ കൊണ്ട് വന്ന് ഒഴിച്ചതാണെന്ന്. എന്നാല്‍ പ്രായമായവരുടെ അഭിപ്രായത്തില്‍ അത് ദൈവാനുഗ്രഹമാണ്. വിദ്യാഭ്യാസമുള്ളവര്‍ പറയുന്നത് അത് ശാസ്ത്രപാരമായിട്ടുള്ളതാണെന്നാണ്. ഇതില്‍ ഏതു വിശ്വസിക്കും?

എന്നാല്‍ ഇത് ഒരു ദൈവാനുഗ്രഹമാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. വെള്ളയ്ക്ക ഉണ്ടാകുമ്പോള്‍ തന്നെ ദ്രാവക രൂപത്തില്‍ തേങ്ങയുടെ അകത്തെ ഉപരിതലത്തില്‍ ഊറിവരുന്നതാണ് ഈ പാനീയം. പിന്നീട് വളര്‍ച്ചാഘട്ടത്തില്‍ തേങ്ങയ്ക്കുള്ളില്‍ മധുരമുള്ള വെള്ളമായി ഇത് നിലനില്‍ക്കുന്നു. വളരെ പെട്ടെന്ന് ദഹിക്കുന്ന കാര്‍ബോഹൈഡ്രേറ്റാണ് തേങ്ങാവെള്ളത്തില്‍ അടങ്ങിയിരിക്കുന്നത്.

കലോറി വളരെ കുറവുള്ള, സോഡിയത്തിന്‍റെ അംശം വളരെക്കുറഞ്ഞ, എന്നാല്‍ വളരെയധികം പൊട്ടാസ്യം അടങ്ങിയിരിക്കുന്ന ആരോഗ്യദായകമായ പാനീയമാണ് കരിക്കിന്‍‌വെള്ളം. തേങ്ങാവെള്ളം അങ്ങനെതന്നെ കുടിക്കുന്നതാണ് ഉത്തമം. അതില്‍ പഞ്ചസാരയോ മറ്റ് മിശ്രിതങ്ങളോ കലര്‍ത്തിയാല്‍ തേങ്ങാവെള്ളത്തിന്‍റെ ശുദ്ധി നഷ്ടപ്പെടും.

മനുഷ്യശരീരത്തിലെ നിര്‍ജ്ജലീകരണം തടയാന്‍ ഇളനീരിന് കഴിവുണ്ട്. കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അസുഖങ്ങള്‍ക്കും മികച്ച ഔഷധമാണിത്. മൂത്രത്തിലെ പഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവ് ഇളനീരിനുണ്ട്. അതുപോലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും തേങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്.

ഇളനീര്‍ കുടിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം. പ്രായാധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന ചുളിവുകള്‍ ഇല്ലാതാക്കാനും ഇളനീര്‍ കുടിക്കുന്നതിലൂടെ കഴിയും. ശരീരഭാരം കുറയ്ക്കാനും കടുത്ത തലവേദന മാറ്റാനും തേങ്ങാവെള്ളം കുടിക്കുന്നതിലൂടെ കഴിയും.

ചര്‍മ്മസംരക്ഷണത്തിന് ഇന്ന് വ്യാപകമായി ഇളനീര്‍ ഉപയോഗിച്ചുവരുന്നു. മുഖക്കുരുവും മുഖത്തെ പാടുകളും മാറ്റാന്‍ ഇളനീര്‍ ഉപയോഗിച്ച് മുഖം കഴുകുന്നത് നല്ലതാണ്. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം കുറയ്ക്കാനും തലമുടിയുടെ മൃദുത്വം വര്‍ദ്ധിപ്പിക്കാനും ഇളനീര്‍ ഉപയോഗിക്കുന്നത് നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :